ജില്ലയിൽനിന്ന് രാജ്യാന്തര ഷൂട്ടിംഗ് മത്സരങ്ങളിലേക്ക് യോഗ്യത നേടിയ താരങ്ങൾ കളക്ടർ ശ്രീധന്യ സുരേഷിനും ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജിനുമൊപ്പം.
അമ്പലത്തറ: ചരിത്രത്തിലാദ്യമായി ജില്ലയിൽനിന്ന് മൂന്നുപേർ രാജ്യാന്തര ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി. ആദ്യകല്യാണി യാദവ്, വി.പി. ഐസർ യഹ്യ, വി.ജെ. ജേക്ക് എന്നിവരാണ് സംസ്ഥാനതലത്തിൽ മിന്നുന്ന വിജയത്തോടെ രാജ്യാന്തര വേദികളിലേക്ക് യോഗ്യത നേടിയത്.
മൂന്നു താരങ്ങൾക്കും പരിശീലകൻ എം.വി. പ്രജീഷിനും അമ്പലത്തറ ഷൂട്ടിംഗ് റേഞ്ചിൽ സ്വീകരണം നൽകി. ജില്ലാ റൈഫിൾ അസോസിയേഷൻ പ്രസിഡന്റായ കളക്ടർ ശ്രീധന്യ സുരേഷ്, വൈസ് പ്രസിഡന്റ് ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജ് എന്നിവർ ഉപഹാരങ്ങൾ നൽകി.
അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. കെ. അബ്ദുൾ നാസർ, ജോയിന്റ് സെകട്ടറി പി.വി. രാജേന്ദ്രകുമാർ, എ.കെ. ഫൈസൽ, എം. ശ്രീകണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു. അസോസിയേഷനു കീഴിൽ അമ്പലത്തറയിൽ നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഷൂട്ടിംഗ് റേഞ്ചും തോക്കുകളും അനുബന്ധ സൗകര്യങ്ങളും കളക്ടറും ജില്ലാ പോലീസ് മേധാവിയും വിലയിരുത്തി.
Tags :