വടക്കഞ്ചേരി കുന്നേങ്കാട്ട് പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് തകർന്ന സമീപത്തെ വീട്.
വടക്കഞ്ചേരി: പൊളിച്ചുകൊണ്ടിരുന്ന വീടിന്റെ ചുമർ ഇടിഞ്ഞുവീണ് സമീപത്തെ മറ്റൊരു വീട് തകർന്നു. വടക്കഞ്ചേരി കുന്നേങ്കാട്ടിലാണ് സംഭവം. വടക്കഞ്ചേരി സ്വദേശി വിജിത്താണ് ഇവിടെ വാടകക്ക് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിജിത്തിന്റെ ഭാര്യ രേഷ്മ ഇവരുടെ അഞ്ചും നാലും പത്ത് മാസവും പ്രായമുള്ള മൂന്ന് കുട്ടികളുമാണ് അപകട സമയത്ത് വീട്ടിലുണ്ടായത്.
ഈ സമയം ഇവർ വീടിന്റെ പുറത്തായതിനാൽ വൻ ദുരന്തം ഒഴിവായി. ഇവർ താമസിക്കുന്ന വീടിന്റെ സമീപത്തെ വീട് പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് മേൽക്കൂര പൊളിച്ചുമാറ്റി ചുമർ മാത്രം നിർത്തിയിരുന്നു. ഈ ചുമരാണ് തകർന്നുവീണത്.
Tags :