x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ എ​സ്പി​ജി, സി​പി​ജി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 25, 2026 06:43 AM IST | Updated: October 25, 2026 06:43 AM IST

ജി​ല്ലാ പൊ​ലി​സ് മു​ട്ടി​ല്‍ ഡ​ബ്യു​എം​ഒ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​സ്പി​ജി, സി​പി​ജി പ്ര​വ​ര്‍​ത്ത​ന അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: വി​ദ്യാ​ര്‍​ഥി​ക​ളെ ല​ഹ​രി​യു​ടെ കെ​ണി​ക​ളി​ല്‍​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ത​ട​യു​ന്ന​തി​നും ജി​ല്ല​യി​ലെ സ്‌​കൂ​ള്‍, കോ​ള​ജ് കാ​മ്പ​സു​ക​ളി​ല്‍ പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്രൊ​ട്ട​ക്‌​ഷ​ന്‍ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​കു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ല്‍ എ​സ്പി​ജി, സി​പി​ജി അ​വ​ലോ​ക​ന യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യും സോ​ഷ്യ​ല്‍ പൊ​ലി​സ് ഡി​വി​ഷ​ന്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫി​സ​റു​മാ​യ എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്നു അ​ക​റ്റി​നി​ര്‍​ത്തു​ന്ന​തി​ന് പൊ​ലി​സ് ഇ​ട​പെ​ട​ലു​ക​ള്‍​ക്കൊ​പ്പം അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ത്തി​രി എ​ഇ​ഒ ഡോ. ​കെ.​ടി. അ​ഷ്‌​റ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. ഡി​വൈ​എ​സ്പി ടി.​എ. അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എം​ഒ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​സി.​പി. ഹേ​മ​ല​ത, ഡോ. ​പി. അ​ബ്ദു​ള്‍ ജ​ലീ​ല്‍, ടി.​കെ. ഷാ​ന​വാ​സ്, വി.​ജെ. ജി​ന്‍​സ്, ക​ല്‍​പ്പ​റ്റ എ​സ്എ​ച്ച്ഒ എ.​യു. ജ​യ​പ്ര​കാ​ശ്, സോ​ഷ്യ​ല്‍ പൊ​ലി​സ് ഡി​വി​ഷ​ന്‍ എ​ഡി​എ​ന്‍​ഒ എ​ന്‍.​കെ. ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റി​ട്ട.​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം ക്ലാ​സ് ന​യി​ച്ചു.

Tags :

Recent News

Corehub Up