x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു; അ​ക​മ്പാ​ട​ത്ത് ആ​ശ​ങ്ക

വെബ് ഡെസ്ക്
Published: October 25, 2026 07:17 AM IST | Updated: October 25, 2026 07:17 AM IST

അ​ക​മ്പാ​ട​ത്ത് ഞ​ള്ളം​മ്പു​ഴ അ​പ്പ​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച ക​വു​ങ്ങ്.

നി​ല​മ്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ അ​ക​മ്പാ​ട​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. അ​ക​മ്പാ​ടം ഞ​ള്ളം​പു​ഴ അ​പ്പ​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കവുങ്ങു​ക​ളും വാ​ഴ​ക​ളു​മാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് കു​റ​വ​ൻ​പു​ഴ ക​ട​ന്നെ​ത്തി​യ മോ​ഴ​യാ​ന​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന് സ​മാ​ന​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്.

അ​ക​മ്പാ​ടം ടൗ​ണി​നും ഇ​ടി​വ​ണ്ണ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്‌​കൂ​ളി​നും സ​മീ​പ​മാ​ണ് കാ​ട്ടാ​ന​യെ​ത്തി​യ​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തു​നി​ന്ന് മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ​യു​ള്ള​തും നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ റോ​ഡു​ക​ൾ​ക്ക് ചേ​ർ​ന്നാ​ണ് ഈ ​കൃ​ഷി​യി​ടം. പു​ല​ർ​ച്ചെ റ​ബ​ർ ടാ​പ്പി​ംഗ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി ഈ ​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഇ​ത് വ​ലി​യ ഭീ​തി​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.പെ​രു​വ​മ്പാ​ടം, മൂ​ലേ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി വി​ത​ച്ച അ​തേ മോ​ഴ​യാ​ന ത​ന്നെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തും എ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

നി​ല​വി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​പ്പാ​ടം, പെ​രു​വ​മ്പാ​ടം, ആ​ലോ​ടി, മ​തി​ൽ​മൂ​ല, പെ​രു​മ്പ​ത്തൂ​ർ, പൊ​ക്കോ​ട്, വൈ​ലാ​ശ്ശേ​രി, മൊ​ട​വ​ണ്ണ, മ​ണ്ണു​പ്പാ​ടം, മൈ​ലാ​ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.

 

Tags :

Recent News

Corehub Up