നവതി പിന്നിട്ട ഗോപാലകൃഷ്ണനും ഭാര്യ സരോജയ്ക്കും വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ശിഖയും ചേര്‍ന്ന് ക്ഷേത്ര പ്രവേശന വിളംബരപത്രം നല
പേരൂര്‍ക്കട: ക്ഷേത്ര പ്രവേശന വിളംബര പ്രഖ്യാപനത്തിന് 90 വയസ് തികഞ്ഞതിന്റെ ഭാഗമായി വിളംബര പത്രം വീടുകളിലും പൊതു ഇടങ്ങളിലും സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന് കരമന ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. തിരുവിതാംകൂര്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് 1936 നവംബര്‍ 12 നാണ് വിളംബരം പുറപ്പെടുവിച്ചത്. ആധുനിക കാലത്തെ അദ്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഈ വിളംബരമാണ് പിന്നീട് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമായി മാറിയത്.
പുരാരേഖാ വകുപ്പ് ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിരുന്ന വിളംബരത്തിന്റെ പകര്‍പ്പ്, കുട്ടികളും അധ്യാപകരും ഏറ്റുവാങ്ങിയാണ് റെസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്നതിന് കൈമാറിയത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍, വഴിയാത്രികര്‍ എന്നിവര്‍ക്കും ഇവ വിതരണം ചെയ്തു.
വിളംബര നവതി പ്രമാണിച്ച് 90 വയസ് പിന്നിടുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി സ്കൂളിനു സമീപം താമസിക്കുന്ന റിട്ട. ഇന്‍കം ടാക്സ് ഓഫിസര്‍ ഗോപാലകൃഷ്ണന് (96), ഭാര്യ സരോജം (90) എന്നിവരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ കരമന അജിത്തും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ശിഖയും ചേര്‍ന്ന് വയോധികര്‍ക്കു വിളംബര പത്രവും പൊന്നാടയും സമ്മാനി ച്ചു. നവതിയാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.എല്‍ സജിത്ത് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ വി.ബി. ബിലു, ഹെഡ്മിസ്ട്രസ് വൈ. മിനി, സ്റ്റാഫ് സെക്രട്ടറി ആര്. ശ്രീദേവി എന്നിവരും പങ്കെടുത്തു. കിഴക്കേക്കോട്ടയില്നിന്നും പത്മനാഭസ്വാമി ക്ഷേത്രം വരെ വിളംബര ഘോഷയാത്ര, ചരിത്രകാരന്മാര് പങ്കെടുക്കുന്ന സാംസ്കാരിക സദസ്, നവോഥാന നായകരുടെ സ്മൃതിയിടങ്ങളിലൂടെയുള്ള യാത്രകള്‍, തുടങ്ങി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി പിടിഎ ഭാരവാഹികള്‍ അറിയിച്ചു.
Tags :