x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ദു​രി​ത​മാ​യി

വെബ് ഡെസ്ക്
Published: October 25, 2026 06:34 AM IST | Updated: October 25, 2026 06:34 AM IST

ബ​ത്തേ​രി ചു​ങ്ക​ത്ത് റോ​ഡ​രി​കി​ലു​ള്ള വെ​ള്ള​ക്കെ​ട്ട്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ടൗ​ണി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്കും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ദു​രി​ത​മാ​യി.

ചു​ങ്കം ഭാ​ഗ​ത്താ​ണ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് മു​മ്പി​ല​ട​ക്കം വെ​ള്ള​ക്കെ​ട്ട്. ക​ല്‍​പ്പ​റ്റ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് മ​ഴ​വെ​ള്ള​ത്തി​ല്‍ ച​വി​ട്ടാ​തെ ബ​സി​ല്‍ ക​യ​റാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് മു​മ്പി​ല്‍​ത്ത​ന്നെ​യാ​ണ് വെ​ള്ള​ക്കെ​ട്ട്. തി​ര​ക്കു​ള്ള ഭാ​ഗ​മാ​യ​തി​നാ​ല്‍ ബ​സു​ക​ള്‍ റോ​ഡി​ലേ​ക്ക് മാ​റ്റി​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ത്തി​ലേ​ക്ക് കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ഴു​ക്കു​വെ​ള​ളം തെ​റി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വെ​ള്ള​ക്കെ​ട്ടു​ക​ള്‍ വ്യാ​പാ​രി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡി​നും ഫു​ട്പാ​ത്തി​നു​മി​ട​യി​ല്‍ വി​രി​ച്ച ഇ​ന്‍റ​ര്‍​ലോ​ക്ക് താ​ഴ്ന്നു​പോ​യ​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ല്‍ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ചു​ങ്ക​ത്ത് പാ​ട്ട​വ​യ​ല്‍ റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ഫു​ട്പാ​ത്ത് ഇ​ല്ലാ​ത്ത​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Tags :

Recent News

Corehub Up