കാരക്കോണം ഡോ. സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് 19-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്
വെള്ളറട: കാരക്കോണം ഡോ. സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് എംബിബിഎസ് 19-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് കുന്നത്തുകാല്‍ ഗോള്‍ഡന്‍ ഇന്റര്‍നാഷണലില്‍ ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.
ബിഷപ് ഡോ. പ്രിന്‍സ് ബെന്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീണ്‍, ഡയറക്ടര്‍ ഡോ. ജെ. ബെനറ്റ് ഏബ്രഹാം, പ്രിന്‍സിപ്പൽ ഡോ. അനുഷ മര്ലിന്, മെഡിക്കല്‍ സൂപ്രണ്ട് എസ്. ബാബുരാജ്, ബിഷപ് സെക്രട്ടറി റവ. റിജു താപസ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്. ബാബുരാജ്, ഡോ. അപ്പുക്ക സൂസന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. 145 ഡോക്ടർമാരാണ് ബിരുദം സ്വീകരിച്ചത്.
Tags :