പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ എഴുന്നള്ളിപ്പ്.
പാലക്കാട്: ചക്കാന്തറ വിശുദ്ധ റാഫേൽ മാലാഖ കത്തീഡ്രൽ ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി നടന്നു. ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് യുവക്ഷേത്ര കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു വാഴയിൽ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ റാഫേൽ മാലാഖയുടെ ലദീഞ്ഞ്, നൊവേന, തിരുസ്വരൂപ എഴുന്നള്ളിപ്പ് എന്നിവ നടന്നു. നിരവധി വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കുചേർന്നു. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30 ന് ഫാ. ജോഷി പുലിക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. തുടർന്ന് കുടുംബയൂണിറ്റുകളിലേക്ക് വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കുന്ന ശുശ്രൂഷയും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയുള്ള ആഘോഷങ്ങളും ഉണ്ടായിരിക്കും.
രാവിലെ 9ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം അടിമവെക്കൽ ശുശ്രൂഷകൾ നടക്കും. ഫാ. ആശിഷ് പെരുന്പുഴയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രധാന തിരുനാൾ കുർബാന ഉച്ചകഴിഞ്ഞ് നാലിന് നടക്കും. അരപ്പാറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജിബിൻ കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. മാങ്കാവ് നിത്യസഹായ മാതാ പള്ളി വികാരി ഫാ. ഗിൽബർട്ട് എട്ടൊന്നിൽ തിരുനാൾ സന്ദേശം നൽകും. തിരുനാൾ കണ്‍വീനർ സൈലക്സ് പോൾ, ഷാജി ജോസഫ്, കൈക്കാരന്മാരായ സുരേഷ് വടക്കൻ, കുര്യാക്കോസ് ചിരിയംകണ്ടത്ത്, പബ്ലിസിറ്റി കണ്‍വീനർ മിസ്റ്റർ ബാബു മാത്യു, ഫിനാൻസ് കണ്‍വീനർ മിസ്റ്റർ ജോസ് മേനാച്ചേരി, ജോയിന്റ് കണ്‍വീനർമാരായ കെ.ആർ. വിൽസണ്‍, ടി.കെ. ജോസ്, ജോഷി പുലിക്കോട്ടിൽ, സിജിൻ ജോയ്, ഫ്രാൻസിസ് ചീരൻ, രാജു മോഹൻ, സാജു തെക്കേക്കര, ലോയിഡ് സെബാസ്റ്റ്യൻ, ജെസ്സെ, ജോയൽ ടി. ജോസഫ്, എൽവിൻ ഡേവിസ് എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.
Tags :