മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോയന്പത്തൂർ ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം.
കോയന്പത്തൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോയന്പത്തൂർ ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം. സിഐടിയു, എസ്എഫ്ഐ, എഐവൈഎഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എസ്ഐആർ നടപടിയിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വിവിധ സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത് കമ്മിഷണർക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി.
Tags :