x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ​ നി​ർ​മാ​ണം: ആ​മ​ക്കു​ള​ത്ത് 15 വീ​ടു​ക​ളി​ൽ വെ​ള്ളംക​യ​റി

വെബ് ഡെസ്ക്
Published: October 25, 2026 06:04 AM IST | Updated: October 25, 2026 06:04 AM IST

ദേ​ശീ​യപാ​ത​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം ആ​മ​ക്കുള​ത്ത് വെ​ള്ളം ക​യ​റി​യ ത​ങ്ക​മ​ണി നാ​രാ​യ​ണ​ന്‍റെ വീ​ട്.

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മൂ​ലം വ​ട​ക്ക​ഞ്ചേ​രി ആ​മ​ക്കു​ളം ഭാ​ഗ​ത്തെ 15 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ ക​രാ​ർ ക​മ്പ​നി, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ​പെ​യ്താ​ൽ പ്ര​ദേ​ശ​ത്ത് വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കും.

ദേ​ശീ​യ​പാ​ത​യു​ടെ ഡ്രെ​യി​നേ​ജി​ന​ടു​ത്തു​ള്ള ത​ങ്ക​മ​ണി നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തെ വെ​ള്ള​ക്കെ​ട്ട് മൂ​ലം മാ​റ്റി​പാ​ർ​പ്പി​ച്ചു. കൊ​ന്ന​ഞ്ചേ​രി പാ​ട​ത്തെ കൊ​യ്യാ​ൻ പാ​ക​മാ​യ 50 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ദേ​ശീ​യ​പാ​ത​യ്ക്ക് അ​ടി​യി​ലൂ​ടെ ഉ​ണ്ടാ​യി​രു​ന്ന നാ​ല് ക​ൾ​വ​ർ​ട്ടു​ക​ളും മ​ണ്ണി​ട്ട് അ​ട​ച്ച​താ​ണ് വെ​ള്ളം പൊ​ങ്ങി വീ​ടു​ക​ളി​ൽ ക​യ​റാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഷു​ക്കൂ​ർ പ​റ​ഞ്ഞു.

വി.​എം. സി​ദി​ക്, ച​ന്ദ്ര​ൻ, ജ​യ​ദാ​സ​ൻ, ക​രേ​ങ്കാ​ട് കേ​ശ​വ​ൻ, കൊ​ന്ന​ഞ്ചേ​രി കേ​ശ​വ​ൻ, ഗോ​പി, വാ​സു, ശ്രീ​നി, രാ​ധ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള വ​ഴി​യൊ​രു​ക്കാ​തെ അ​ശാ​സ്ത്രീ​യ​മാ​യ പാ​ത​വി​ക​സ​ന​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കാ​ൻ മാ​ത്രം ഡ്രെ​യി​നേ​ജ് ഉ​ണ്ടാ​ക്കി മം​ഗ​ലം പു​ഴ​യി​ലേ​ക്ക് വി​ടു​മ്പോ​ൾ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ​യെ​ത്തു​ന്ന വെ​ള്ള​മൊ​ഴു​കാ​ൻ വ​ഴി ക​ണ്ടെ​ത്തു​ന്നി​ല്ല. ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ളം പോ​കാ​നാ​ണ് പു​തി​യ ഡ്രെ​യി​നേ​ജെ​ന്നും മ​റ്റു പ്ര​ദേ​ശ​ത്തു നി​ന്ന് വ​രു​ന്ന വെ​ള്ളം ഒ​ഴു​കാ​ൻ വേ​റെ വ​ഴി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന വി​ചി​ത്ര​മാ​യ വി​ശ​ദീ​ക​ര​ണ​മാ​ണ് ക​രാ​ർ ക​മ്പ​നി​യും ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യും ന​ൽ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ളം ഒ​ഴു​കാ​ൻ നി​ർ​മി​ക്കു​ന്ന ഡ്രെ​യി​നേ​ജ് ഒ​രു മീ​റ്റ​ർ കൂ​ടി താ​ഴ്ത്തി നി​ർ​മി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ വെ​ള്ളം മു​ഴു​വ​ൻ അ​തി​ലൂ​ടെ മം​ഗ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് ചെ​യ്യാ​തെ തോ​ന്നും മ​ട്ടി​ലാ​ണ് പാ​ത വി​ക​സ​ന​വും ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ​വും ന​ട​ത്തു​ന്ന​ത്.

Tags :

Recent News

Corehub Up