പാവറട്ടി സെന്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജ
പാവറട്ടി: സെന്റ് ജോസഫ്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ 2023-26 യുജി, 2024-26 പിജി ബാച്ചുകളുടെ ബിരുദദാനച്ചടങ്ങ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള ഭാവി അവസരങ്ങളെക്കുറിച്ച് ഇന്ത്യൻ സന്പത്ത് വ്യവസ്ഥയെ മുൻനിർത്തി അദ്ദേഹം കുട്ടികളെ ബോധവത്കരിച്ചു. കോളജ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ കോളജ് മാനേജർ ഫാ. സെബി പാലമറ്റത്ത് അധ്യക്ഷത വഹിച്ചു.
സിഎംഐ ദേവമാതാ പ്രൊവിൻസ് കൗണ്‍സിലർ ഫോർ എഡ്യൂക്കേഷൻ ആൻഡ് മാസ് മീഡിയ കമ്യൂണിക്കേഷൻ ഫാ. ലിജോ ബ്രഹ്മകുളം മുഖ്യപ്രഭാഷകനായി. കോളജ് ഡയറക്ടർ ഫാ. ജിതിൻ ജോസ് കാളൻ അനുഗ്രഹപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. എം. ബിജു ജോണ്‍, പിടിഎ പ്രസിഡന്റ് റുബീന ഷാഹിദ്, വൈസ് പ്രിൻസിപ്പൽ ഷെറീന ജോണി പ്രസംഗിച്ചു.
Tags :