x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ന്തോ​ൾ -​ പു​ഴ​യ്ക്ക​ൽ റോ​ഡ്: കേ​ബി​ൾ​കു​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു കെ​ണി

വെബ് ഡെസ്ക്
Published: October 25, 2026 06:06 AM IST | Updated: October 25, 2026 06:06 AM IST

നി​ർ​മ​ല സ്കൂ​ളി​നു മു​ന്നി​ലെ അ​പ​ക​ട​ക്കു​ഴി.

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ -പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡി​ൽ നി​ർ​മ​ല സ്കൂ​ളി​നു മു​ന്നി​ൽ മൊ​ബൈ​ൽ ക​ന്പ​നി​ക്കു​വേ​ണ്ടി കു​ഴി​ച്ച കു​ഴി അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ഒ​രു​മാ​സം മു​ന്പ് അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ൾ ഇ​ടു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി ശേ​ഷം അ​ല​ക്ഷ്യ​മാ​യി നി​ക​ത്തി​യ​താ​ണു യാ​ത്ര​ക്കാ​ർ​ക്കു കെ​ണി​യാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​വ​ഴി വ​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ന് കു​ഴി​യി​ൽ​വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു. ഏ​തെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ച​ക്രം ക​യ​റി​യാ​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് അ​ടി​യെ​ങ്കി​ലും താ​ഴേ​ക്കു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ൽ റോ​ഡു​ള്ള​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ ഇ​ത്ത​രം അ​പ​ക​ട​ക്കു​ഴി​ക​ളു​ണ്ട്. കേ​ബി​ൾ​ജോ​ലി​ക​ൾ​ക്കും മ​റ്റു​മാ​യി റോ​ഡി​ലു​ണ്ടാ​ക്കി​യ കു​ഴി​ക​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ മൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ പു​ല്ലു​വി​ല​യാ​ണു ക​ൽ​പ്പി​ക്കു​ന്നി​ല്ലെ​ന്നു പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.

കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തു പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ്ണും ക​ല്ലും ഇ​ട്ട് റോ​ഡ് ഉ​റ​പ്പി​ക്കാ​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ടൂ ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up