പേരാവൂർ ടൗൺ വീതികൂട്ടി സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി റോഡ് വീതികൂട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് അളവെടുപ
പേരാവൂർ: പേരാവൂർ ടൗൺ വീതികൂട്ടി സൗന്ദര്യവത്കരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി റോഡിനിരുവശവും ഓരോ മീറ്റർ വീതികൂട്ടുന്നതിനായി സ്ഥലം അളന്നുതിട്ടപ്പെടുത്തി മാർക്ക് ചെയ്തു. പേരാവൂർ ടൗൺ ജംഗ്ഷൻ മുതൽ കൊട്ടിയൂർ റോഡിലെ പഴയ എസ്ബിഐ ബാങ്കിന് സമീപം വരെയാണ് വീതി കൂട്ടുന്നതിനായി സ്ഥലം അടയാളപ്പെടുത്തിയത്. ടൗണിലെ കെട്ടിട ഉടമസ്ഥരുടെയും വിവിധ വ്യാപാര സംഘടനകളുടെയും യോഗം വിളിച്ചുചേർത്ത് പദ്ധതിക്കാവശ്യമായ സ്ഥലം വിട്ടുനൽകാമെന്ന് ഉറപ്പുവാങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേരാവൂർ പഞ്ചായത്ത് അധികൃതർ മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകുകയും പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലപരിശോധനയും അളവെടുപ്പും നടത്തിയത്.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ രേഷ്മ, എം.ഡി. ബിജു, പ്രിൻസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷ്, പഞ്ചായത്തംഗങ്ങളായ കെ.കെ സ്മിത, ജൂബിലി ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ നടന്നത്.
Tags :