ചെറുപുഴ ബസ് സ്റ്റാൻഡിൽ "ഓപ്പറേഷൻ തൂഫാൻ' കാമ്പയിൻ സംഘടിപ്പിച്ച വിദ്യാർഥികൾ അധ്യാപകർക്കും പൊലിസ് ഉദ്യോഗസ്ഥർക്കുമൊപ്പം.
ചെറുപുഴ: വിദ്യാർഥികൾക്കിടയിലും പൊതുസമൂഹത്തിലും സുരക്ഷാ-ബോധവത്കരണ സന്ദേശങ്ങൾ എത്തിക്കുന്നതിനായി പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുപുഴ ബസ്സ്റ്റാൻഡിൽ "ഓപ്പറേഷൻ തൂഫാൻ' കാമ്പയിൻ സംഘടിപ്പിച്ചു. സമൂഹത്തിലെ ഓരോ വ്യക്തിയേയും "തൂഫാൻ വാരിയർ' ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കായി "ഓപ്പറേഷൻ തൂഫാൻ' പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
പരിപാടിക്ക് ചിറ്റാരിക്കാൽ ഡ്രിൽ ഇൻസ്ട്രക്ടർ സി.പി.കെ. പ്രസീത, സ്കൂൾ സിപിഒ ജിഷ ജോസ്, എസിപിഒ അനീഷ് ജോൺ എന്നിവരും സീനിയർ കേഡറ്റുകളായ ഗ്രെയ്സ് ബിജു, ഡോണ മരിയ, കെ.ജെ. അൽഫോൻസ് എന്നിവർ നേതൃത്വം നൽകി.
Tags :