സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ ചിതയ്ക്ക് പയ്യാന്പലത്ത് മക്കൾ തീ കൊളുത്തിയപ്പോൾ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രവ
കണ്ണൂർ: തൊഴിലാളി സമൂഹത്തിന്റെ അവകാശ സമരങ്ങളിലെ മുൻനിര പോരാളി കെ.പി.സഹദേവന് (89) നാട് വിട നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിര്യാണവാർത്ത അറിഞ്ഞതുമുതൽ പയ്യാന്പലത്ത് ചിതയൊടുങ്ങുംവരെയും അന്ത്യാഭിവാദ്യമർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.
വെള്ളിയാഴ്ച എകെജി ആശുപത്രിയിലും കക്കാട് തുളിച്ചേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം ഇന്നലെ രാവിലെ ഒന്പതോടെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിലും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസായ സി. കണ്ണൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിനു വച്ചു. തുടർന്ന് വിലാപയാത്രയായി പയ്യാന്പലത്ത് എത്തിച്ച് സംസ്കരിക്കുകയായിരുന്നു.
പയ്യാന്പലത്ത് ഒരുക്കിയ ചിതയിൽ മക്കൾ തീ കൊളുത്തിയപ്പോൾ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൾ അഭിവാദ്യം അർപ്പിച്ചു. തൊഴിലാളികൾക്കായി വിട്ടുവീഴ്ചയില്ലാത്തതും കാർക്കശ്യമുള്ളതുമായ നിലപാട് സ്വീകരിക്കുന്പോഴും വ്യവസായികളുമായും സംരംഭകരുമായും ഇഴയടുപ്പമുള്ള ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ട്രേഡ് യൂണിയൻ നേതാവായിരുന്നു കെ.പി. സഹദേവൻ. കെ.പി.സഹദേവ നോ ടുള്ള ആദരസൂചകമായി കണ്ണൂർ നഗര ത്തിൽ ഇന്നലെ വൈകുന്നേരം നാലു വരെ ഹർത്താൽ ആചരിച്ചു.
അഴീക്കോടൻ മന്ദിരത്തിൽ മന്ത്രി സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. ജില്ലാ സെക്രട്ടറി, കെ.കെ.രാഗേഷ്, എംഎൽഎമാരായ കാരായി രാജൻ, കെ.വി. സുമേഷ്, വി.കെ. സനോജ്, കെ.പി. പ്രവീൺ, മുൻ സ്പീക്കർ എ.എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വൈസ് പ്രസിഡന്റ് ടി ഷബ്ന, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, മാതൃഭൂമി ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി. നിധീഷ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എസ്. ശർമ, സി.പി. മുരളി, മാർട്ടിൻ ജോർജ്, കെ. പ്രമോദ്, അബ്ദുൾ കരീം ചേലേരി, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ, കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ, റബ്കോ ചെയർമാൻ കെ.സി. ഹരികൃഷ്ണൻ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
Tags :