അമലയിൽ ആസിഫ് സംസ്ഥാന സമ്മേളനത്തിന്റെയും അവാർഡ്ദാനത്തിന്റെയും ഉദ്ഘാടനം പ്രഫ. സി. രവീന്ദ്രനാഥ് എംഎൽഎ നിർവഹിക്കുന്നു.
തൃശൂർ: അമല മെഡിക്കൽ കോളജിൽ നടത്തിയ ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റീസ് രോഗബാധിതരുടെ സംസ്ഥാന സമ്മേളനോദ്ഘാടനവും ഭിന്നശേഷിമേഖലയിൽ പ്രവർത്തിച്ചവർക്കുള്ള സംസ്ഥാന അവാർഡ് ദാനവും പ്രഫ. സി. രവീന്ദ്രനാഥ് എംഎൽഎ നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ക്ലിനിക്കൽ ഇമ്യൂണോളജി വിഭാഗം മേധാവി ഡോ. പോൾ ടി. ആന്റണി, ആസിഫ് നാഷണൽ കോഓർഡിനേറ്റർ സൈജോ കണ്ണനായ്ക്കൽ, ഓർഗനൈസിംഗ് പ്രസിഡന്റ് നിഖിൽ ജോണി എന്നിവർ പ്രസംഗിച്ചു.
പിആർഒ ജോസഫ് വർഗീസ്, ഫാ. സോളമൻ കടന്പാട്ടുപറന്പിൽ, കെ.പി. പയസ്, സീമ എൻ. തോമസ് എന്നിവരെയും മികച്ച ആസിഫ് പ്രവർത്തകരെയും അവാർഡ് നൽകി ആദരിച്ചു. നട്ടെല്ലുറപ്പിന്റെ 12 വർഷങ്ങൾ എന്ന പുസ്തകവും ലൈഫ് ബിയോണ്ട് എന്ന ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറോളംപേർ പരിപാടിയിൽ പങ്കെടുത്തു.
Tags :