ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ബെന്നി ബഹനാൻ എംപി ആവിഷ്കരിച്ച ‘സ്പർശം’ പദ്ധതിയുടെ
അങ്കമാലി: കേരളത്തില്‍ ഭിന്നശേഷി വകുപ്പ് ഉടന്‍ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ബെന്നി ബഹനാന് എംപി ആവിഷ്കരിച്ച സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ വിപണന കേന്ദ്രങ്ങള്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ നിരവധിയായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന നിവേദനം ബെന്നി ബഹനാന് എംപി മുഖ്യമന്ത്രിക്ക് കൈമാറി.
അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ റോജി എം. ജോണ്‍, ഒ.ജെ. ജനീഷ്, ഹാരിസ് ബീരാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്, സനീഷ് കുമാര്‍ ജോസഫ്, മനോജ് മൂത്തേടന്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വിശ്വജ്യോതി പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ. ഐസക് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ജയ്സണ്‍ പരപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :