വയോജനങ്ങള്‍ക്കായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സെന്റ് ജോസഫ് മൊണാസ്റ്ററി സുപ്പീരിയര്‍ ഫാ. മാത്യു കൊയിക്കര ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന്, ചാവറ കള്‍ച്ചറല്‍ സെന്റർ, വിപിഎസ് ലേക്ഷോര് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
സെന്റ് ജോസഫ് മൊണാസ്റ്ററി സുപ്പീരിയര്‍ ഫാ. മാത്യു കൊയിക്കര ഉദ്ഘാടനം ചെയ്തു. വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. ജി.ഐ. സന്ധ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഡോ. ആര്യ ജി. നായര്‍, ഡോ. ഇന്ദു വിനോദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. അസോസിയേഷന് സെക്രട്ടറി ഫാ. തോമസ് തെരാട്ടില്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ടി.ആര്. ആദര്‍ശ്, ജോമോന് ബാബു, ഷീബ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
Tags :