ഭാരതമാതാ ലോ കോളജിൽ ഐക്യരാഷ്ട്ര ദിനാചരണം രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: ചൂണ്ടി ഭാരതമാതാ ലോ കോളജിൽ ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് സമാധാന സംരക്ഷണ പ്രതിജ്ഞയെടുത്തു. രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അന്താരാഷ്ട്ര മീഡിയേഷൻ മാനേജ്മെന്റുമായി സഹകരിച്ച് ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിനും ചടങ്ങിൽ തുടക്കം കുറിച്ചു.
കോളജ് ഡയറക്ടർ ഫാ. ഡോ. ജോഷി പുതുവ, പ്രിൻസിപ്പാൾ ഡോ. മോഹൻ ആർ. ബൊല്ല, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടോണി മാണിക്കത്താൻ, അനിൽ ജോസഫ്, അന്താരാഷ്ട്ര അർബിട്രേഷൻ ആൻഡ് മീഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ചെയർമാൻ അനിൽ സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.
Tags :