Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walkway

Kottayam

ന​ട​പ്പാ​ത മ​റ​ച്ച് പു​ല്ല്; കാൽനടക്കാർക്ക് വഴിമുട്ടി

വ​​ട​​യാ​​ർ: പാ​​ല​​ത്തി​​ലെ ന​​ട​​പ്പാ​​ത​​യി​​ൽ പു​​ല്ലും പ​​ട​​ർ​​പ്പും ത​​ഴ​​ച്ചു​​വ​​ള​​ർ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് കാ​​ൽ​​ന​​ട യാ​​ത്ര ഭീ​​തി​​ജ​​ന​​ക​​മാ​​യി. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്- എ​​റ​​ണാ​​കു​​ളം റോ​​ഡി​​ലെ വ​​ട​​യാ​​ർ പാ​​ല​​ത്തി​​ലാ​​ണ് ഈ ​​അ​​പ​​ക​​ട​സ്ഥി​​തി.

പാ​​ല​​ത്തി​​ന്‍റെ ഇ​​രു​വ​​ശ​​ങ്ങ​​ളി​​ലും സ​​മീ​​പ​​ റോ​​ഡി​​ലും പു​​ല്ല് ഉ​​യ​​ര​​ത്തി​​ൽ വ​​ള​​ർ​​ന്ന​​തോ​​ടെ സൈ​​ക്കി​​ളി​​ലെ​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള യാ​​ത്ര​​ക്കാ​​ർ റോ​​ഡി​​ലൂ​​ടെ ചീ​​റി​​പ്പാ​​യു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക​​ടി​​യി​​ൽ​​പ്പെ​​ടാ​​ത്ത​​ത് ഭാ​​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ്. ഈ ​​പാ​​ല​​ത്തി​​ന്‍റെ കി​​ഴ​​ക്കു ഭാ​​ഗ​​ത്തെ പാ​​ല​​വു​​മാ​​യി ചേ​​രു​​ന്ന സ​​മീ​​പ​​ന​​പാ​​ത​​യി​​ലെ ഇ​​ട​​തു​​വ​​ശ​​ത്ത് വാ​​ഹ​​നയാ​​ത്രി​​ക​​രു​​ടെ കാ​​ഴ്ച​ മ​​റ​​യ്ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് പു​​ല്ലും കു​​റ്റി​​ച്ചെ​​ടി​​ക​​ളും വ​​ള​​ർ​​ന്നുനി​​ൽ​​ക്കു​​ന്ന​​ത്.

കാ​​ൽ​​ന​​ട​​യാ​​ത്രി​​ക​​രു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് പാ​​ല​​ത്തി​​നി​​രു​​വ​​ശ​​വും സ​​മീ​​പ​​ന​​പാ​​ത​​യി​​ലും വ​​ള​​ർ​​ന്ന പു​​ല്ലും കു​​റ്റി​​ച്ചെ​​ടി​​ക​​ളും നീ​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Latest News

Corehub Up