x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാ​ത​യി​ലെ ത​ക​ർ​ന്ന സം​ര​ക്ഷ​ണവേ​ലി മോ​ഷ​ണം പോ​യി


Published: July 8, 2026 05:48 AM IST | Updated: July 8, 2026 05:48 AM IST

റാ​ന്നി: വാ​ഹ​നം ഇ​ടി​ച്ച് ന​ട​പ്പാ​ത​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു കി​ട​ന്ന കൈ​വ​രി രാ​ത്രി​യി​ൽ ആ​രോ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മ​ഡോ​ണ ഫാ​ർ​മ​സി​ക്ക് മു​ൻ​വ​ശ​ത്തെ ന​ട​പ്പാ​ത​യി​ലെ സം​ര​ക്ഷ​ണ വേ​ലി​യാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വാ​ഹ​നം ഇ​ടി​ച്ച് ന​ട​പ്പാ​ത​യി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ഇ​രു​മ്പ് വേ​ലി​യാ​ണ് അ​ധി​കൃ​ത​ർ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തു​ന്ന​തി​നു മു​ൻ​പാ​യി അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

റോ​ഡ​രി​കി​ൽ ത​ക​ർ​ന്നു കി​ട​ന്ന ഭാ​ര​മേ​റി​യ ഇ​രു​മ്പ് വേ​ലി രാ​ത്രി​യു​ടെ മ​റ​വി​ൽ ആ​സൂ​ത്രി​ത​മാ​യാ​ണ് മോ​ഷ്‌​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്ന കൈ​വ​രി ത​ക​ർ​ന്ന​തു ത​ന്നെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പൊ​തു​മു​ത​ൽ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ത്തി​ര​ക്കു​മു​ള്ള ഈ ​ഭാ​ഗ​ത്തു​നി​ന്ന് രാ​ത്രി​യി​ൽ വേ​ലി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നി​ൽ ആ​ക്രി ക​ച്ച​വ​ട​ക്കാ​രോ സാ​മൂ​ഹി​ക വി​രു​ദ്ധ​രോ ആ​ണെ​ന്നാ​ണ് സം​ശ​യം. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Tags : nattu vishesham broken guardrail walkway

Recent News

Corehub Up