Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waterfall

Malappuram

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

വ​ളാ​ഞ്ചേ​രി: ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. തി​രൂ​ർ കാ​ളാ​ട് സ്വ​ദേ​ശി മു​ല്ല​ക്ക​ണ്ട​ത്തി​ൽ ഷം​സു​ദീ​ൻ (35) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലം​ഗ സം​ഘ​ത്തോ​ടൊ​പ്പം അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഷം​സു​ദീ​ൻ. വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ക​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഷം​സു​ദീ​ന് നീ​ന്ത​ൽ വ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ.

അ​ര​മ​ണി​ക്കൂ​റോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന ഇ​യാ​ളെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

ഉ​ട​ൻ വ​ളാ​ഞ്ചേ​രി ന​ട​ക്കാ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​ന്നൈ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ഷം​സു​ദീ​ൻ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ചെ​ന്നൈ​യി​ലേ​ക്ക് തി​രി​കേ പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

വിനോദസഞ്ചാരി വെള്ളച്ചാട്ടത്തിൽ വീണുമരിച്ചു

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ​ള്ള​ത്ത് യു​വാ​വ് പാ​റ​ക്കെ​ട്ടി​ൽ നി​ന്നും തെ​ന്നി വീ​ണ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര അ​യി​ര​ക്കു​ഴി വി​വി ഹൗ​സി​ൽ ഷ​ൺ​മു​ഖ​ത്തി​ന്‍റെ മ​ക​ൻ എ​സ്. ദീ​പ​ക് (29) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ല​ത്തുനി​ന്നും അ​ഞ്ചം​ഗ സം​ഘം കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൽഡി ​ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന അ​ക്ഷ​യി​നെ കാ​ണു​വാ​നെ​ത്തി​യ​താ​ണ്.​

പെ​ര​ടി പ​ള്ളം ഒ​ള്ള​വ​യ​ൽ പാ​ത​യി​ലെ വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് പാ​റ​ക്കെ​ട്ടി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ദീ​പ​ക് പാ​റ​ക്കെ​ട്ടി​ന്‍റെ താ​ഴ്‌ഭാ​ഗ​ത്ത് ഇ​റ​ങ്ങു​ക​യും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു .

മൃ​ത​ദേ​ഹം മ​റ​യൂ​ർ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​ണ്ടു​പോ​കും. സ​ഹോ​ദ​രി ദി​വ്യ അ​ഞ്ച​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​റാ​ണ്.

Kerala

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

തൃ​ശൂ​ർ: ക​ണ്ണാ​റ ഒ​ര​പ്പ​ൻ​കെ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു. ആ​ൽ​പ്പാ​റ, ശാ​ന്തി​ന​ഗ​ർ, റോ​സ് ഗാ​ർ​ഡ​ൻ സ്വ​ദേ​ശി ചീ​ര​ൻ വീ​ട്ടി​ൽ അ​ജി (42) ആ​ണ് മ​രി​ച്ച​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​ണി​റ്റും സ്കൂ​ബ സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ളെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

Kerala

മ​ല​പ്പു​റ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​യാ​ള്‍ മ​രി​ച്ചു

മ​ല​പ്പു​റം: ക​രു​വാ​ര​ക്കു​ണ്ട് സ്വ​പ്‌​ന​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​യാ​ള്‍ മ​രി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശ് സ്വ​ദേ​ശി റം​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ത​ല​യി​ടി​ച്ച് ഇ​യാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. റം​ഷാ​ദി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​രി​ശ് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചം​ഗ സം​ഘം വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Latest News

Corehub Up