x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​മ​നോ​ഹ​രി​യാ​യി പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടം

വെബ് ഡെസ്ക്
Published: July 14, 2026 03:07 AM IST | Updated: July 14, 2026 03:07 AM IST

വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ദൂ​ര​ക്കാ​ഴ്ച.

വ​ട​ക്ക​ഞ്ചേ​രി: അ​തി​മ​നോ​ഹ​രി​യാ​യി​രി​ക്കു​ക​യാ​ണ് പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ടം. മ​ഹാ​പ്ര​വാ​ഹ​മാ​യി പാ​ല​ക്കു​ഴി​മ​ല​യി​ൽ​നി​ന്നും പ​തി​ക്കു​ന്ന വെ​ള്ളം പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ത​ട്ടി​ച്ചി​ത​റി ആ​ർ​ത്ത​ല​ച്ച് മൂ​ന്നു ത​ട്ടു​ക​ളാ​യി താ​ഴെ പാ​ല​ക്കു​ഴി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വ​ർ​ഹൗ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ന്ന​ക്ക​ൽ​ക​ട​വി​ലെ​ത്തു​ന്ന​തു കാ​ണാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​കൂ​ടി​യി​ട്ടു​ണ്ട്.

തൂ​വെ​ള്ള​ക​ണ​ക്കേ തെ​ളി​ഞ്ഞ വെ​ള്ള​മാ​ണ് പാ​ഞ്ഞൊ​ഴു​കു​ന്ന​ത്. ദൂ​ര​ക്കാ​ഴ്ച​യാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ച​ന്തം. ക​യ​ങ്ങ​ളു​ള്ള തോ​ടാ​ണി​ത്. സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഉറപ്പ്.

ഇ​വി​ടു​ത്തെ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ളി​ൽ റീ​പ്ലാ​ന്‍റ് ന​ട​ക്കു​ന്ന​തി​നാ​ൽ വ​ലി​യ റ​ബ​ർ​മ​ര​ങ്ങ​ളു​ടെ ത​ട​സ​ങ്ങ​ൾ​മാ​റി മു​മ്പ​ത്തേ​തി​നേ​ക്കാ​ൾ വ​ള​രെ അ​ടു​ത്തെ​ന്ന​പോ​ലെ​യാ​ണ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നാ​കു​ന്ന​ത്.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തോ​ടൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പു​തി​യൊ​രു അ​നു​ഭൂ​തി​യു​ണ്ടാ​ക്കു​ന്ന​താ​യി സ​ന്ദ​ർ​ശ​ക​ർ പ​റ​യു​ന്നു. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​യി പാ​ല​ക്കു​ഴി മ​ല​യി​ൽ അ​ഞ്ചു​മു​ക്കി​ല്‍ ചെ​ക്ക്ഡാ​മു​ണ്ട്. ഇ​തി​ൽ വെ​ള്ളം നി​റ​ഞ്ഞ് സ്പി​ല്‍​വേ​വ​ഴി വ​രു​ന്ന വെ​ള്ള​മാ​ണ് പ​ഴ​യ പ്ര​താ​പ​ത്തോ​ടെ വെ​ള്ള​ച്ചാ​ട്ട​മാ​യി രൂ​പ​പ്പെ​ടു​ന്ന​ത്.​

വ​ൻ​മ​ല​യാ​യ പൊ​ന്മു​ടി മ​ല​യി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന കാ​ട്ട​രു​വി​ക​ളും ചെ​റു​നീ​ർ​ചാ​ലു​ക​ളും പാ​ല​ക്കു​ഴി​യി​ൽ സം​ഗ​മി​ച്ച് പി​ന്നീ​ട് മ​ഹാ​പ്ര​വാ​ഹ​മാ​യി ഒ​ഴു​കി​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ക​രു​ത്തു​കൂ​ട്ടു​ന്ന​ത്. ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ പാ​ല​ക്കു​ഴി​ക്കും താ​ഴെ കൊ​ന്ന​ക്ക​ൽ​ക​ട​വി​നും ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ളും ഏ​റെ​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham Local News Palakkuzhi Waterfall

Recent News

Corehub Up