x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

വെബ്ഡെസ്ക്
Published: August 9, 2026 10:06 PM IST | Updated: August 9, 2026 10:06 PM IST

ഷം​സു​ദീ​ൻ

വ​ളാ​ഞ്ചേ​രി: ആ​ത​വ​നാ​ട് അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. തി​രൂ​ർ കാ​ളാ​ട് സ്വ​ദേ​ശി മു​ല്ല​ക്ക​ണ്ട​ത്തി​ൽ ഷം​സു​ദീ​ൻ (35) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലം​ഗ സം​ഘ​ത്തോ​ടൊ​പ്പം അ​യ്യ​പ്പ​നോ​വ് വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഷം​സു​ദീ​ൻ. വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ ക​യ​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഷം​സു​ദീ​ന് നീ​ന്ത​ൽ വ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ.

അ​ര​മ​ണി​ക്കൂ​റോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന ഇ​യാ​ളെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

ഉ​ട​ൻ വ​ളാ​ഞ്ചേ​രി ന​ട​ക്കാ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​ന്നൈ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ഷം​സു​ദീ​ൻ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ചെ​ന്നൈ​യി​ലേ​ക്ക് തി​രി​കേ പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : Waterfall Drowned Bath ShamsudeenDead

Recent News

Corehub Up