x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ബീ​ച്ചി​ലെ കൃ​ത്രി​മ വെ​ള്ള​ച്ചാ​ട്ടം: മാ​ലി​ന്യം ന​ഗ​ര​സ​ഭ നേ​രി​ട്ട് നീ​ക്കം ചെ​യ്യും


Published: June 9, 2026 12:02 AM IST | Updated: June 9, 2026 12:02 AM IST

ആ​ല​പ്പു​ഴ: ബീ​ച്ചി​ൽ വ​ണ്ട​ർ ഫാ​ൾ​സ് വെ​ള്ള​ച്ചാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടും സം​ഘാ​ട​ക​ർ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​നെത്തുട​ർ​ന്ന് ബീ​ച്ചി​ലെ മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ നേ​രി​ട്ട് നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നം. മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി സം​ഘാ​ട​ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. 48 മ​ണി​ക്കൂ​റാ​യി​രു​ന്നു ഇ​തി​നാ​യി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് ന​ഗ​ര​സ​ഭ നേ​രി​ട്ട് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷോ​ളി സി​ദ്ധ​കു​മാ​ർ, എം.​കെ. നി​സാ​ർ, ബീ​ന ജോ​സ​ഫ്, ടി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സി​നി ബി​നോ​യ്, ഷേ​ർ​ലി ആ​ന്‍റണി, ജി​ജി വി, ​ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ​നി​ൽ എ​സ്, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.എ​സ്. ഗോ​പ​കു​മാ​ർ, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News waterfall pollution

Recent News

Corehub Up