• Logo

Allied Publications

Middle East & Gulf
യാ​ന്പു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Share
യാ​ന്പു : യാ​ന്പു​വി​ലെ മ​ല​യാ​ളി​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ യാ​ന്പു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വൈ. ​എം.​എ) ഫെ​ബ്രു​വ​രി 8 ന് ’​ജെം​സ്’ ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചു മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ൽ മ​നാ​ർ ഇ​ന്‍റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​നി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് രാ​വി​ലെ 8ന് ​ആ​രം​ഭി​ക്കു​മെ​ന്ന് വൈ​എം​എ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​കു​ന്ന കി​ഡ്നി രോ​ഗ​ങ്ങ​ളെ നേ​ര​ത്തെ ക​ണ്ടെ​ത്താ​നും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് തു​ട​ർ​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും ല​ക്ഷ്യം​വ​ച്ചു​ള്ള ക്യാ​ന്പ് വ്യ​വ​സാ​യ ന​ഗ​രി​യി​ലെ നൂ​റു ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​ക​രി​ക്കും. നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ എ​ളു​പ്പ​ത്തി​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്താ​വു​ന്ന രോ​ഗ​ങ്ങ​ളാ​ണ് കി​ഡ്നി രോ​ഗ​ങ്ങ​ളി​ൽ ഏ​റെ​യും. എ​ന്നാ​ൽ മി​ക്ക​പ്പോ​ഴും ഇ​വ​യെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ തി​രി​ച്ച​റി​യാ​ൻ രോ​ഗി​ക്ക് ക​ഴി​യാ​റു​ള്ളൂ​വെ​ന്ന​താ​ണ് രോ​ഗ​ത്തെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്.

ക്യാ​ന്പി​ലെ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ മു​ഴു​വ​ൻ പ്ര​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​ണ്. വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രു ടെ​യും ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടെ​യും മ​റ്റും സേ​വ​ന​വും ജ​ന​റ​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ക്യാ​ന്പി​ൽ ല​ഭി​ക്കും. തെ​റ്റാ​യ ജീ​വി​ത ശൈ​ലി​യാ​ണ് കി​ഡ്നി രോ​ഗ​ങ്ങ​ളെ വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്നും രോ​ഗ​ത്തെ ചെ​റു​ക്കു​വാ​നു​ള്ള അ​വ​ബോ​ധം ന​ൽ​കു​വാ​നു​ള്ള ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ളും ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

യാ​ന്പു​വി​ലെ വി​വി​ധ ലേ​ബ​ർ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കും. സ്ത്രീ​ക​ൾ​ക്ക് പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക വി​ഭാ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. കി​ഡ്നി രോ​ഗി​ക​ളെ​യും മ​റ്റും സ​ഹാ​യി​ക്കാ​ൻ ’ നന്മ ​യാ​ന്പു’ എ​ന്ന പേ​രി​ൽ ഒ​രു ചാ​രി​റ്റി കൂ​ട്ടാ​യ്മ​യും യാ​ന്പു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വൈ​എം​എ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ന്പു​വി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നും അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യാ​ന്പു​വി​ലു​ള്ള മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളും ക്യാ​ന്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ വൈ​എം​എ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം വേ​ങ്ങ​ര, സെ​ക്ര​ട്ട​റി അ​സ്ക്ക​ർ വ​ണ്ടൂ​ർ , ട്ര​ഷ​റ​ർ നാ​സ​ർ ന​ടു​വി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050 898 7407, 056 689 1976, 055 383 5873

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി