• Logo

Allied Publications

Middle East & Gulf
എകെജി സ്മാരക 5 എ സൈഡ് ഫുട്ബോൾ മത്സരം : ഇത്തിഹാദ് എ, എൻ.പി. സീനിയർ, എൽഎൽഎച്ച് ജേതാക്കൾ
Share
അബുദാബി: കേരളാ സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച പത്താമത് എകെജി സ്മാരക ഫൈവ് എ സൈഡ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സബ്‌ജൂണിയർ വിഭാഗത്തിൽ ടോൺഡോസിനെ പരാജയപ്പെടുത്തി ഇത്തിഹാദ് എ യും ജൂണിയർ വിഭാഗത്തിൽ എസ് ഇലവനെ പരാജയപ്പെടുത്തി എൻപി സീനിയേഴ്സും സീനിയർ വിഭാഗത്തിൽ റിയൽ സ്റ്റാർ എഫ്‌സിയെ പരാജയപ്പെടുത്തി എൽഎൽഎച്ചും ജേതാക്കളായി.

ഏറ്റവും നല്ല കളിക്കാരായി അദ്‌നാൻ (ശക്തി തിയറ്റേഴ്‌സ് സബ് ജൂണിയർ), ബിലാൽ (എൻപി സീനിയേഴ്സ് ജൂണിയർ), നൗഫൽ (എൽഎൽഎച്ച് സീനിയർ) എന്നിവരും ടോപ് സ്കോറർമാരായി. സിദ്ധാർഥ് (ഇത്തിഹാദ് എ, സബ് ജൂണിയർ), അദ്‌നാൻ (ശക്തി തിയറ്റേഴ്‌സ്ജൂണിയർ), ജസീൽ (ശക്തി തിയറ്റേഴ്‌സ്സീനിയർ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബി മദീന സായിദ് സമ്മിറ്റ് ഇന്‍റർനാഷണൽ സ്‌കൂളിൽ നടന്ന മത്സരം സെക്രട്ടറി ബിജിത് കുമാർ ഉദ്‌ഘാടനം ചെയ്തു. രാത്രി നടന്ന സമാപന ചടങ്ങ് ജോയ്‌സ് ഗ്രൂപ്പ് പ്രതിനിധി കെവിൻ വർഗീസ് മുഖ്യാതിഥി ആയിരുന്നു. അഡ്വ.അബ്ദുറഹ്മാൻ (നെല്ലറ ഗ്രൂപ്പ്), കെ.വി. ബഷീർ (ശക്തി തിയറ്റേഴ്‌സ്), സലിം ചിറക്കൽ (എഡിഎംഎസ്) എന്നിവർ ആശംസകൾ നേർന്നു. സെന്‍റർ പ്രസിഡന്‍റ് എ.കെ.ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി ബിജിത് കുമാർ, ഓഡിറ്റർ അഡ്വ.സലിം ചോലമുഖത്ത്, നാസർ തിരൂർ (കലാ വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി), നികേഷ് (അസിസ്റ്റന്‍റ് ട്രഷറർ) നാസർ അകലാട് (വോളന്‍റിയർ ക്യാപ്റ്റൻ) എന്നിവർ ടി വിജയികൾക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ സ്വാഗതവും കായിക വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി ഹാരിസ് സിഎംപി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത