• Logo

Allied Publications

Middle East & Gulf
ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം
Share
മ​നാ​മ: ഇ​ന്ത്യ​യി​ൽ ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണം ശ​രി​യാ​യ രീ​തി​യി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​വു എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക​ത​മാ​ക്കി.

സം​വ​ര​ണ ന​യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ അ​ടി​ത്ത​റ​യും പ​ദ്ധ​തി​യും രൂ​പീ​ക​രി​ക്കാ​ൻ സ​മ്പൂ​ർ​ണ ജാ​തി സെ​ൻ​സ​സി​ലൂ​ടെ മാ​ത്ര​മേ സ​ർ​ക്കാ​രു​ക​ൾ​ക്ക് സാ​ധി​ക്കൂ. അ​തി​നെ അ​ട്ടി​മ​റി​ക്കു​ന്ന ഏ​ത് നീ​ക്ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ് എ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റി​യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​മ്മു​ടെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ ച​രി​ത്ര സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി​യും ക്ഷേ​മ​രാ​ഷ്ട്രം എ​ന്ന വി​ഷ​യ​ത്തി​ൽ ഷി​ജി​ന ആ​ഷി​ഖും സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് കോ​ട്ട​ക്ക​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്ക് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ നേ​തൃ​ത്വം ന​ൽ​കി.

ജാ​ഫ​ർ പി. ​സ്വാ​ഗ​ത​വും അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ