• Logo

Allied Publications

Middle East & Gulf
മ​ല​യാ​ള ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം: അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി
Share
അ​ജ്‌​മാ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ മ​ഴ​വി​ല്ല് 2023 പ്രോ​ഗ്രാം തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി അ​ജ്‌​മാ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

മ​ല​യാ​ള ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക മ​ഹ​ത്വ​വും പൈ​തൃ​ക​വും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തെ ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി പ​റ​ഞ്ഞു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ജീ​വി​ക്കു​വാ​ൻ ഏ​റെ പ്രീ​യം​ക​ര​മാ​യ നാ​ടാ​ണ് യു​എ​ഇയെ​ന്നും ഈ ​രാ​ജ്യ​ത്തെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ഏ​റെ സ്നേ​ഹി​ക്കു​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളും സ്പോ​ർ​ട്സ് കോം​പ്ലെ​ക്സും അ​ജ്മാ​നി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത അ​ജ്‌​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ കൊ​ച്ചു​മ​ക​ൻ ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ൻ മാ​ജി​ദ് അ​ൽ ന്യൂ​യേ​മി പ്ര​സ്‌​താ​വി​ച്ചു.

അ​റേ​ബ്യ​ൻ സ​മൂ​ഹ​വു​മാ​യി സ്നേ​ഹാ​ദ​ര​വു​ക​ൾ നി​ല​നി​ർ​ത്തു​ന്ന ച​രി​ത്ര പാ​ര​മ്പ​ര്യ​മു​ള്ള തി​രു​വി​താം​കൂ​ർ രാ​ജ​വം​ശ​ത്തി​ന്‍റെ പ്ര​തി​നി​ധി അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി​ക്ക് അ​ജ്‌​മാ​ൻ രാ​ജ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹാ​ദ​ര​വു​ക​ൾ ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ൻ മാ​ജി​ദ് അ​ൽ ന്യൂ​യേ​മി സ​മ​ർ​പ്പി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ച​ന്ദ്ര​സേ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ഡോ. ​ജെ​റോ വ​ർ​ഗീ​സ് (ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൻ. മു​ര​ളീ​ധ​ര പ​ണി​ക്ക​ർ (ഡ​ബ്ല്യു​എം​സി ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​ർ), രാ​ജേ​ഷ് പി​ള്ള (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ .ടി. ​ജോ​സ​ഫ്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡ​യ​സ് ഇ​ടി​ക്കു​ള, മ​നോ​ജ് മാ​ത്യു (ഡ​ബ്ല്യു​എം​സി മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ ട്ര​ഷ​റ​ർ), സി​ന്ധു ഹ​രി​കൃ​ഷ്‌​ണ​ൻ (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി), ബാ​വാ റേ​ച്ച​ൽ, ജി​തി​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ മ​ഴ​വി​ല്ല് 2023 പ്രോ​ഗ്രാം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്ന​തി​ന് എ​ത്തി​യ ര​ണ്ട്‍ രാ​ജ​വം​ശ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് ഇ​ന്ത്യ യു​എ​ഇ രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ പ​താ​ക​യും വാ​ദ്യ​മേ​ള​ങ്ങ​ളും താ​ല​പ്പൊ​ലി​യും സ​മ​ന്വ​യി​പ്പി​ച്ച് ഡ​ബ്ല്യു​എം​സി കു​ടും​ബാം​ഗ​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കി.

സ​മ്മേ​ള​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് മ​ല​യാ​ളി മ​ങ്ക, പു​രു​ഷ കേ​സ​രി, ടി​ക് ടോ​ക്, ഗ്രൂ​പ്പ് സോംഗ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഡ്രോ​യിം​ഗ് & ക​ള​റിം​ഗ്, പാ​യ​സം തു​ട​ങ്ങി​യ വ​ർ​ണാ​ഭ​മാ​യ ഏ​ഴ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ജ​ന​പ്രീ​യ ഗാ​യി​ക പ്ര​സീ​ത ചാ​ല​ക്കു​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടു​ക​ളു​ടെ ഗാ​ന​മേ​ള​യും ന​ട​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ