• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉച്ചകോടിക്ക് മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം
Share
ദു​ബാ​യി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം പ​ഠി​ക്കു​ന്ന​തി​നും സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം.

എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി​യാ​യ അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി​യാ​ണ് ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 12 വ​രെ യു​എ​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദു​ബാ​യി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ഷ്ട്ര നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന YOUNGOയു​ടെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ യൂ​ത്ത് മൂ​വ്മെ​ന്‍റ് (ICYM) ദേ​ശീ​യ പ്ര​സി​ന്‍റാ​യി
സേ​വ​നം ചെ​യ്യു​ക​യാ​ണ് ആ​ന്‍റ​ണി ജൂ​ഡി.

Gindia(Make Earth Green Again) എ​ന്ന എ​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന് വ​രു​ക​യാ​ണ്. നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി നി​ല​വി​ൽ ഡ​ൽ​ഹി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രു​ന്ന​ത്.

തൃ​ശൂ​ർ ലോ ​കോ​ള​ജി​ൽ നി​ന്ന് നി​യ​മം ബി​രു​ദ​വും എ​റ​ണാ​കു​ളം ചി​ന്മ​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ദ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം പ​റ​മ്പ​ലോ​ത്ത് ജൂ​ഡി മി​നി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ