• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക​മാ​കു​ന്നു. യു​എ​ഇ ഇ​ന്ത്യ ഫെ​സ്റ്റ് സീ​സ​ൺ 12 ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ന്ന് 5.30ന് ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. അ​ബു​ദാ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ (ഐ​എ​സ്‌​സി) ഒ​രു​ക്കു​ന്ന ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യു​എ​ഇ​യു​ടെ 52ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. 35,000 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

10 ദി​ർ​ഹ​ത്തി​ന്‍റെ പ്ര​വേ​ശ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​ത്ത് മെ​ഗാ വി​ജ​യി​ക്ക് ജെ​എ​സി എ​സ്3 കാ​ർ സ​മ്മാ​നി​ക്കും. 20 പേ​ർ​ക്കു കൂ​ടി സ​മ്മാ​ന​ങ്ങ​ളു​ണ്ട്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​കും.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഹ​രി​ച​ര​ണി​ന്‍റെ​യും ര​ക്ഷി​ത സു​രേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റും. ചെ​ണ്ട​മേ​ളം, നൃ​ത്തം, സം​ഗീ​തം തു​ട​ങ്ങി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ൾ ന‌​ട​ക്കും. ഭ

​ക്ഷ്യ​മേ​ള, വ​സ്ത്ര ആ​ഭ​ര​ണ വി​പ​ണി, പു​സ്ത​ക​മേ​ള, പെ​ർ​ഫ്യൂം​സ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, റി​യ​ൽ എ​സ്റ്റേ​റ്റ്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സ്റ്റാ​ളു​ക​ളും ലു​ലു ഗ്രൂ​പ്പി​ന്‍റെ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്വ​ദേ​ശി ക​ലാ​കാ​ര​ന്മാ​രു​ടെ ത​ന​ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും യു​എ​ഇ ഇ​ന്ത്യ ഫെ​സ്റ്റി​ന് മാ​റ്റു​കൂ​ട്ടും. ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണു പ​രി​പാ​ടി​ക​ൾ. കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് (കോ​പ് 28) സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​പ്ര​ദീ​പ്കു​മാ​ർ, ട്ര​ഷ​റ​ർ ദി​ലീ​പ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി സി. ​ഉ​ല​ഹ​ന്നാ​ൻ, വി​നോ​ദ സെ​ക്ര​ട്ട​റി കെ.​കെ. അ​നി​ൽ​കു​മാ​ർ, ഷൈ​ജു മോ​ഹ​ൻ​ദാ​സ് (ലു​ലു എ​ക്സ്ചേ​ഞ്ച്), വി​നീ​ഷ് ഗ​ണേ​ഷ് ബാ​ബു (ജെ​മി​നി ഗ്രൂ​പ്പ്), ഷെ​റീ​ൻ ഫെ​ർ​ണാ​ണ്ട​സ് (അ​ൽ​ഹ​ബ്തൂ​ർ റോ​യ​ൽ കാ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ