• Logo

Allied Publications

Middle East & Gulf
കൈ​ര​ളി കേ​ര​ളോ​ത്സ​വം ശ​നി​യാ​ഴ്ച ഫു​ജൈ​റ​യി​ൽ
Share
ഫു​ജൈ​റ: യു​എ​ഇ​ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഫു​ജൈ​റ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ന്‍റെ സാം​സ്ക്കാ​രി​ക​പ്പെ​രു​മ വി​ളി​ച്ചോ​തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​യി​ക പ്ര​സീ​ത ചാ​ല​ക്കു​ടി​യും പ​തി ഫോ​ക്ക് ബാ​ൻ​ഡും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, സാം​സ്കാ​രി​ക സ​മ്മേ​ള​നം, കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര എ​ന്നി​വ കേ​ര​ളോ​ത്സ​വ​ത്തി​ന് അ​ര​ങ്ങേ​റും.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ഭേ​ദ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പു​സ്ത​ക സ്റ്റാ​ളു​ക​ൾ കൂ​ടാ​തെ കേ​ര​ള ഖാ​ദി ബോ​ർ​ഡു​മാ​യി ചേ​ർ​ന്ന് ഖാ​ദി വ​സ്ത്ര​ങ്ങ​ളു​ടെ ല​ഭ്യ​ത​യും കേ​ര​ളോ​ത്സ​വ​ത്തി​ന് ഒ​രു​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളം മി​ഷ​ന്‍റെ​യും നോ​ർ​ക്ക​യു​ടെ​യും പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ ഉ​ത്സ​വ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും. കേ​ര​ളോ​ത്സ​വം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​ക​രി​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഹ​ക്ക്, കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ, ട്ര​ഷ​റ​ർ ജ​യ​രാ​ജ് ത​ല​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ളോ​ത്സ​വ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ