• Logo

Allied Publications

Middle East & Gulf
കാ​നം രാ​ജേ​ന്ദ്ര​ന്‍റെ വി​ട​വാ​ങ്ങ​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന് തീ​രാ​ന​ഷ്‌​ടം: ന​വ​യു​ഗം
Share
ദ​മാം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ആ​ക്‌​സ്മി​ക​മാ​യ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ത​ന്നെ വ​ലി​യൊ​രു ന​ഷ്ട​മാ​ണെ​ന്ന് ന​വ​യു​ഗം അ​നു​ശോ​ചി​ച്ചു.

മാ​റു​ന്ന ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ന​സി​ലാ​ക്കി എ​ന്നും ഇ​ട​തു​പ​ക്ഷ ഐ​ക്യ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ. ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ വ​ഴി പ​ല​പ്പോ​ഴും ഇ​ട​തു​മു​ന്ന​ണി​യി​ലെ തി​രു​ത്ത​ൽ ശ​ക്തി​യാ​യി മാ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ല്ലാ കാ​ല​ത്തും മ​ത ജാ​തി വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം, തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി എ​ല്ലാ​ക്കാ​ല​ത്തും പൊ​രു​തി​യി​ട്ടു​ണ്ടെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ വ​ന്ന്, നി​യ​മ​സ​ഭ സ​മാ​ജി​ക​ൻ, ട്രെ​ഡ് യൂ​ണി​യ​ൻ നേ​താ​വ്, ആ​ദ​ർ​ശ​ശാ​ലി​യാ​യ പൊ​തു പ്ര​വ​ർ​ത്ത​ക​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നി​ങ്ങ​നെ വി​വി​ധ ചു​മ​ത​ല​ക​ളി​ൽ ശോ​ഭി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നും ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ന്ന ശ​ക്ത​നാ​യ ക​മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി ജ​ന​മ​ന​സ്സു​ക​ളി​ൽ എ​ല്ലാ​ക്കാ​ല​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ൽ​ക്കു​മെ​ന്ന് ന​വ​യു​ഗം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ