• Logo

Allied Publications

Middle East & Gulf
പ്രിയ​ദ​ർ​ശി​നി വ​നി​താ സ​ഹ​ക​ര​ണ സം​ഘം പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു
Share
ജി​ദ്ദ: മു​ഹ​മ്മ​ദ്‌ അ​ബ്ദു റ​ഹ്മാ​ൻ സാ​ഹി​ബ്‌ റി​ലീ​ഫ് സെ​ല്ലി​ന്‍റെ (മാ​സ് റി​ലീ​ഫ് സെ​ൽ, ക​ണ്ണ​മം​ഗ​ലം) കീ​ഴി​ൽ നൂ​റോ​ളം വ​നി​ത​ക​ൾ​ക്ക് ജോ​ലി​യും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​കു​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​യ പ്രിയ​ദ​ർ​ശി​നി വ​നി​ത സ​ഹ​ക​ര​ണ സം​ഘം പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നാ​ട്ടി​ൽ നി​ന്നെ​ത്തി​യ നേ​താ​ക്ക​ന്മാ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും ന​ട​ന്നു.

ഷ​റ​ഫി​യ്യ സ​ഫ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​വി​നീ​ത പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണ​മം​ഗ​ലം മാ​സ് റി​ലീ​ഫ് സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​ജീ​ദ് ചേ​റൂ​ർ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ്രി​യ​ദ​ർ​ശി​നി വ​നി​താ സ​ഹ​ക​ര​ണ സം​ഘം എ​ന്ന പേ​രി​ലു​ള്ള ഈ ​പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഇ​രു​പ​ത് വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ലും നൂ​റോ​ളം സ​ഹോ​ദ​രി​മാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​ധി​യാ​ണി​ത്.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ രെ​ജി​സ്റ്റ​ർ ചെ​യ്ത് കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ സു​ര​ക്ഷ, പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്‌, ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീം, ​മൈ​ക്രോ ഫി​നാ​ൻ​സ് പ​ദ്ധ​തി എ​ന്നി​വ ഈ ​പ​ദ്ധ​തി​ക്ക്‌ കീ​ഴി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു.

നൂ​റോ​ളം വ​നി​ത​ക​ൾ​ക്ക് പ്ര​ത്യ​ക്ഷ​മാ​യും അ​മ്പ​തോ​ളം ആ​ളു​ക​ൾ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ക​ണ്ണ​മം​ഗ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും ഈ ​സ്വ​പ​ന പ​ദ്ധ​തി​യെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് ഡോ. ​വി​നീ​ത പി​ള്ള പ​റ​ഞ്ഞു.

വ​ള​രെ കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് മാ​സ് ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ സ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ഇ​നി​യു​ള്ള എ​ല്ലാ മാ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ് റി​ലീ​ഫ് സെ​ൽ ചെ​യ​ർ​മാ​ൻ വി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ്‌ ഹാ​ജി മാ​സ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മാ​സ് റി​ലീ​ഫ് സെ​ൽ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ.​കു​ഞ്ഞി മൊ​യ്‌​തീ​ൻ പു​തി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​ധ​ന​രാ‌‌​യ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​നും ര​ണ്ട് പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​വാ​നും ഒ​ട്ട​ന​വ​ധി രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യം ന​ൽ​കു​വാ​നും അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​വാ​നും പ്ര​ള​യ ദു​രി​ത​ത്തി​ൽ ക​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ന്ത്വ​നം ന​ൽ​കു​വാ​നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ഭ​ഷ്യ​ക്കി​റ്റ് ന​ൽ​കു​വാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​വാ​നും തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും മാ​സി​ന് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ സാ​ധി​ച്ചി​ട്ടു​ണ്ട്.

നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ചെ​യ​ർ​മാ​ൻ വി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ്‌ ഹാ​ജി​ക്ക് ആ​ലു​ങ്ങ​ൽ റ​സാ​ക്കും കെ.​കു​ഞ്ഞി മൊ​യ്‌​തീ​ന് കെ.​സി. ശ​രീ​ഫും ഉ​ണ്ണീ​ൻ ഹാ​ജി ക​ല്ലാ​ക്ക​ന് എ.​കെ. ഹം​സ​യും സാ​ദി​ഖ​ലി കോ​യി​സ​ന് പി.​എ. കു​ഞ്ഞാ​വ​യും വി.​പി. അ​ബ്ദു​ള്ള കു​ട്ടി​ക്ക് മു​നീ​ർ കി​ളി​ന​ക്കോ​ടും കോ​യ ഹാ​ജി മൂ​ന്നി​യൂ​രി​ന് എ.​പി. യാ​സ​ർ നാ​യി​ഫും ഷാ​ൾ അ​ണി​യി​ച്ചു.

ഒ​ഐ​സി​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹു​സൈ​ൻ ചു​ള്ളി​യോ​ടി​നെ വി. ​പി.​കു​ഞ്ഞി മു​ഹ​മ്മ​ദ്‌ ഹാ​ജി​യും ഒ​ഐ​സി​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​സ​ർ കോ​ഴി​ത്തൊ​ടി​യെ കെ.​കു​ഞ്ഞി മൊ​യ്‌​തീ​നും ആ​ദ​രി​ച്ചു.

ഈ ​പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ വി​ഹി​തം പി.​എ.​കു​ഞ്ഞാ​വ ചെ​യ​ർ​മാ​ന് കൈ​മാ​റി. ഒ​ഐ​സി​സി ജി​ദ്ദ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​ടി. എ.​മു​നീ​ർ, പി.​എം.​മാ​യീ​ൻ കു​ട്ടി(​മ​ല​യാ​ളം ന്യൂ​സ്‌),ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം(24​ന്യൂ​സ്‌), സി.​എം.​അ​ഹ​മ്മ​ദ്, ബീ​രാ​ൻ കു​ട്ടി കോ​യി​സ​ൻ (ക​ണ്ണ​മം​ഗ​ലം പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്), നൗ​ഷാ​ദ് ചേ​റൂ​ർ(​ക​ണ്ണ​മം​ഗ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ്), ജാ​ഫ​റ​ലി പാ​ല​ക്കോ​ട്(​മാ​തൃ​ഭൂ​മി ന്യൂ​സ്‌), അ​ഷ്‌​റ​ഫ്‌ ചു​ക്ക​ൻ, ബാ​വ പേ​ങ്ങാ​ട​ൻ, ഉ​മ​ർ മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഗാ​ന​മാ​ല​പി​ച്ച മും​താ​സ് അ​ബ്ദു റ​ഹി​മാ​ൻ, ബ​ഷീ​ർ താ​മ​ര​ശേ​രി, മു​ഹ​മ്മ​ദ്‌ കു​ട്ടി അ​രി​മ്പ്ര, റ​ഹീം കാ​ക്കൂ​ർ, യൂ​സു​ഫ് ക​രു​ളാ​യി, സ​ജീ​ർ ആ​ല​പ്പു​ഴ, മു​ബാ​റ​ക് വാ​ഴ​ക്കാ​ട്,സി​മി അ​ബ്ദു​ൽ ഖാ​ദ​ർ,ഫാ​ത്തി​മ ഫ​ർ​ഹ റാ​ഫി ആ​ലു​വ, ഷാ​ജി കൊ​ല്ലം, ഫാ​ത്തി​മ അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദ്‌ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ​ക്ക് ഇ​ബ്രാ​ഹിം ഇ​രി​ങ്ങ​ല്ലൂ​ർ,അ​ബ്ദു​ൽ ഖാ​ദ​ർ ആ​ലു​വ,നാ​സ​ർ കോ​ഴി​ത്തൊ​ടി, ഹം​സ. എ. ​കെ,സു​ബൈ​ർ മു​ട്ടം, സി.​എം.​അ​ഹ​മ്മ​ദ്, എ​ഞ്ചി​നീ​യ​ർ അ​ബ്ദു റ​ഹി​മാ​ൻ, അ​ഷ്‌​റ​ഫ്‌ ചു​ക്ക​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മാ​സ് റി​ലീ​ഫ് സെ​ൽ ഓ​ഡി​റ്റ​ർ ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ അ​ഫ്സ​ൽ പു​ളി​യാ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ