• Logo

Allied Publications

Middle East & Gulf
ഡോ.​ഷ​ഫീ​ഖ് ഹു​ദ​വി​ക്ക് പ്ര​വാ​സി ഭാ​ര​തി ക​ര്‍​മ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം
Share
ദോ​ഹ: ദോ​ഹ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ല്‍ മ​വാ​സിം ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഷ​ഫീ​ഖ് ഹു​ദ​വി​ക്ക് പ്ര​വാ​സി ഭാ​ര​തി ക​ര്‍​മ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം.

പ്ര​വാ​സി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി ഭാ​ര​തി ന്യൂ​സ് ബു​ള്ള​റ്റി​നും എ​ന്‍​ആ​ര്‍​ഐ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യും ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വാ​സി ഭാ​ര​തി ക​ര്‍​മ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് ഡോ.​ഷ​ഫീ​ഖ് ഹു​ദ​വി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി എ​ന്‍​ആ​ര്‍​ഐ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍​മാ​നും പ്ര​വാ​സി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ഡോ.​എ​സ്. അ​ഹ്‌​മ​ദ് അ​റി​യി​ച്ചു.

ഒ​രു മി​ക​ച്ച സം​രം​ഭ​ക​ന്‍ എ​ന്ന​തി​ലു​പ​രി സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും പ​രി​ഗ​ണി​ച്ചാ​ണ് ഡോ.​ഷ​ഫീ​ഖ് ഹു​ദ​വി​യെ അ​വാ​ര്‍​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജ​നു​വ​രി 11ന് ​തി​രു​വ​ന​ന്ത​പു​രം മാ​സ്‌​ക​റ്റ് ഹോ​ട്ട​ലി​ലെ സിം​ഫ​ണി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​ര്‍ സി.​വി.​ആ​ന​ന്ദ​ബോ​സ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

മ​ല​പ്പു​റം ജി​ല്ല​യി​ലെ കൊ​ണ്ടോ​ട്ടി (കോ​ട​ങ്ങാ​ട്) സ്വ​ദേ​ശി​യാ​യ ഷ​ഫീ​ഖ് ഹു​ദ​വി ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഖ​ത്ത​റി​ല്‍ സ​ജീ​വ​മാ​ണ്. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ഹു​ദ​വി സ്വ​ന്തം പ​രി​ശ്ര​മ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് മി​ക​ച്ച സം​രം​ഭ​ക​നാ​യി വ​ള​ർ​ന്ന​ത് എ​ന്ന് അ​വാ​ര്‍​ഡ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ഖ​ത്ത​റി​ന് പു​റ​മേ യു​എ​ഇ, ഈ​ജി​പ്ത്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശാ​ഖ​ക​ളു​ള്ള അ​ല്‍ മ​വാ​സിം ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ്. അ​ല്‍ മ​വാ​സിം ട്രാ​ന്‍​സ് ലേ​ഷ​ന്‍ ആ​ൻ​ഡ് സ​ര്‍​വീ​സ​സ്, ലീ​ഗ​ല്‍ ഫോ​ര്‍ ട്രാ​ന്‍​സ് ലേ​ഷ​ന്‍ ആ​ൻ​ഡ് സ​ര്‍​വീ​സ​സ്, അ​ല്‍ മ​വാ​സിം അ​ക്കാ​ദ​മി, സി​കെ​എ​സ് ലി​മോ​സി​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് അ​ല്‍ മ​വാ​സിം ഗ്രൂ​പ്പി​ന്‍റെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ള്‍.

സൈ​ദ​ല​വി ഹാ​ജി ച​ക്കു​ന്ന​ന്‍റെ​യും സൈ​ന​ബ പൂ​ന്ത​ല​യു​യും മ​ക​നാ​യ ഷ​ഫീ​ഖ് 2009ലാ​ണ് ചെ​മ്മാ​ട്ടെ പ്ര​ശ​സ്ത​മാ​യ ദാ​റു​ല്‍ ഹു​ദ അ​ക്കാ​ദി​മി​യി​ല്‍ നി​ന്നും ഹു​ദ​വി ബി​രു​ദ​മെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഇ​ഗ്‌​നോ​യു​ടെ എം​എ ഇം​ഗ്ലീ​ഷും ഹൈ​ദ​റാ​ബാ​ദി​ല്‍ നി​ന്നും എം​എ ഉ​റു​ദു​വും പൂ​ര്‍​ത്തി​യാ​ക്കി. ബു​ഷ്റ ത​ട​ത്തി​ലാ​ണ് ഭാ​ര്യ.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ