• Logo

Allied Publications

Middle East & Gulf
പ്രവാസി വനിതകൾക്കായി കൂട്ടായ്മ രൂപീകരിച്ചു
Share
മ​നാ​മ: പ്ര​വാ​സി സ്ത്രീ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളും അ​ഭി​രു​ചി​ക​ളും വ​ള​ർ​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സം​സ്കാ​രി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ഒ​രു സം​ഘ​മാ​യി വ​ള​ർ​ത്തു​ന്ന​തി​നും പ്ര​വാ​സി മി​ത്ര എ​ന്ന പേ​രി​ൽ വ​നി​താ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു.

പ്ര​വാ​സി സെന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ വ​ഫ ഷാ​ഹു​ൽ പ്ര​സി​ഡ​ന്‍റാ​യും സ​ഞ്ജു സാ​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ന​സ്നീ​ൻ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ലി​ഖി​ത ല​ക്ഷ്മ​ൺ, ന​സീ​റ ന​ജാ​ഹ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യും സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ആ​ബി​ദ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെര​ഞ്ഞെ​ടു​ത്തു.

റു​മൈ​സ അ​ബ്ബാ​സ് കോഓർ​ഡി​നേ​റ്റ​ർ ആ​ണ്. ഫ​സീ​ല ഹാ​രി​സ്, ശ​ഹീ​നാ നൗ​മ​ൽ, റു​സൈ​ന, ഷി​ജി​ന ആ​ഷി​ക്, ഉ​മ്മു അ​മ്മാ​ർ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബ​ഹ്‌​റി​ൻ ദേ​ശീ​യ ദി​ന​ത്തി​ൽ സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെന്‍റ​റി​ൽ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന പ്ര​വാ​സി മി​ത്ര​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ വി​പു​ലീ​ക​ര​ണ​വും ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ഡ് ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​സീ​റ ന​ജാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​വാ​സി മി​ത്ര രൂ​പീ​ക​ര​ണ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ്ര​വാ​സി മി​ത്ര​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​ഡ് ഹോ​ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷി​ജി​ന ആ​ഷി​ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡന്‍റ് വ​ഫ ഷാ​ഹു​ൽ സ​ദ​സിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ചു സാ​നു സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു. 33809356, 36327610 എ​ന്നീ ന​മ്പ​റു​ക​ളി​ൽ പ്ര​വാ​സി മി​ത്ര​യു​മാ​യ് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ