• Logo

Allied Publications

Middle East & Gulf
കേളി ദിനം: ലോഗോ പ്രകാശനം ചെയ്തു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ 23ാം വാ​ർ​ഷി​കാ​ഘോ​ഷം "കേ​ളി ദി​നം 2024'ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സു​ലൈ​യി​ലെ അ​ൽ മു​ത്ത​വ പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കേ​ളി ദി​ന സം​ഘാ​ട​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​ബ്ര​ഹ്മ​ണ്യ​ൻ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ലോ​ഗോ ക്ഷ​ണി​ച്ച് കൊ​ണ്ടു​ള്ള അ​റി​യി​പ്പി​ന് പൊ​തു സ​മൂ​ഹ​ത്തി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ റി​യാ​ദി​ലെ മ​ലാ​സി​ൽ നി​ന്നു​ള്ള ല​ത്തീ​ഫ് ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​ണ് ജൂ​റി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ സെ​ൻ ആ​ന്‍റ​ണി ന​ന്ദി​യും പ​റ​ഞ്ഞു. കേ​ളി ദി​നം ജ​നു​വ​രി 26ന് ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പൊ​തു സ​മൂ​ഹ​ത്തി​നാ​യി വി​സ്മ​യ കാ​ഴ്ച​ക​ളാ​ണ് കേ​ളി ഒ​രു​ക്കു​ന്ന​ത്.

22ാം വാ​ർ​ഷി​കം റി​യാ​ദി​ലെ പൊ​തു​സ​മൂ​ഹ​ത്തെ ഇ​ള​ക്കി മ​റി​ച്ചു​കൊ​ണ്ട് സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യി റി​മി ടോ​മി​യെ​യും സം​ഘ​ത്തെ​യും കൊ​ണ്ടു​വ​ന്ന് സൗ​ജ​ന്യ ക​ലാ​വി​രു​ന്നാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ