• Logo

Allied Publications

Middle East & Gulf
ഫാ. ​ഇ​മ്മാ​നു​വ​ല്‍ ഗ​രീ​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ പ്ര​കാ​ശ് പി.​തോ​മ​സ്
Share
കു​വൈ​റ്റ് സി​റ്റി: നാ​ഷ​ണ​ല്‍ ഇ​വാ​ഞ്ചി​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് കു​വൈ​റ്റ് (എ​ന്‍​ഇ​സി​കെ) ചെ​യ​ര്‍​മാ​ന്‍ ഫാ. ​ഇ​മ്മാ​നു​വ​ല്‍ ഗ​രീ​ബു​മാ​യി കു​വൈറ്റിലെ​ത്തി​യ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ്(​കെ​സി​സി) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​പ്ര​കാ​ശ് പി.​തോ​മ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​ന്‍​ഇ​സി​കെ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. കു​വൈ​റ്റി​ലെ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക​മ്യൂ​ണി​യ​ന്‍ ഓ​ഫ് ച​ര്‍​ച്ച​സ് ഇ​ന്ത്യ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ.​പ്ര​കാ​ശ് കു​വൈ​റ്റി​ലെ​ത്തി​യ​ത്.

എ​ന്‍​ഇ​സി​കെ സെ​ക്ര​ട്ട​റി റോ​യ് കെ. ​യോ​ഹ​ന്നാ​ന്‍ സ​ന്ദ​ര്‍​ശ​നം ഏ​കോ​പി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ 14 സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്യൂ​മെ​നി​ക്ക​ല്‍ ബോ​ഡി​യാ​ണ് കെ​സി​സി. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ, മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ, ച​ര്‍​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ, ക​ല്‍​ദാ​യ സു​റി​യാ​നി സ​ഭ, സാ​ല്‍​വേ​ഷ​ന്‍ ആ​ര്‍​മി,

മ​ല​ബാ​ര്‍ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് സി​റി​യ​ന്‍ ച​ര്‍​ച്ച്, ദി ​ഇ​ന്ത്യ​ന്‍ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ലൂ​ഥ​റ​ന്‍ ച​ര്‍​ച്ച്, മ​ല​ങ്ക​ര സി​റി​യ​ന്‍ ക്‌​നാ​നാ​യ ആ​ര്‍​ച്ച് ഡ​യോ​സി​സ്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ ഫെ​ല്ലോ​ഷി​പ്പ്, ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച്, ബൈ​ബി​ള്‍ ഫെ​യ്ത്ത് മി​ഷ​ന്‍, ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ കൂ​ടാ​തെ, വൈ​എം​സി​എ, വൈ​ഡ​ബ്ല്യു​സി​എ, ബൈ​ബി​ള്‍ സൊ​സൈ​റ്റി തു​ട​ങ്ങി​യ 22 ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് കെ​സി​സി അം​ഗ​ങ്ങ​ള്‍.

ഇ​ന്ത്യ​യി​ല്‍ വെ​എം​സി​എ​യു​ടെ​യും വെെ​ഡ​ബ്ല്യു​സി​എ​യു​ടെ​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ്. ക​ത്തോ​ലി​ക്കാ, പെ​ന്ത​ക്കോ​സ്ത് സ​ഭ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ന്‍ സ​ഭ​ക​ളെ​യും ക്രി​സ്ത്യ​ന്‍ സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ക ഔ​ദ്യോ​ഗി​ക എ​ക്യു​മെ​നി​ക്ക​ല്‍ ഫോ​റ​മാ​ണ് കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ്. ഇ​ത് ഇ​ന്ത്യ​യി​ലെ നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ റീ​ജി​യ​ണ​ല്‍ വി​ഭാ​ഗ​മാ​ണ്.

കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ന്‍ ജ​ന​സം​ഖ്യ​യു​ടെ 40 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രും ഇ​ത്. 1940 മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കെ​സി​സി പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​എ​ന്‍​ഇ​സി​കെ ദീ​വാ​നി​യാ​യി​ല്‍ വ​ച്ച് കെ​സി​സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​ഭ​ക​ളി​ലെ വൈ​ദി​ക​ര്‍, പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ യോ​ഗം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​സി​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൂ​സെ​ബി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ