• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി
Share
മ​നാ​മ: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി സെ​ന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട്ടി​ലെ ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷ​ങ്ങ​ളെ അ​നു​സ്മ​രി​ച്ച് സം​വാ​ദ​ങ്ങ​ളെ​യും ആ​ശ​യ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന ഊ​ർ​ജ​സ്വ​ല​മാ​യ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ ഇ​ന്ത്യ​ൻ സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​ഭ​വി​ക്കാ​നാ​യി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ വൈ​ജ്ഞാ​നി​ക പു​രോ​ഗ​തി​ക്കും മാ​തൃ​കാ​പ​ര​മാ​യ ഭ​ര​ണം ന​യി​ക്കാ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡ്കെ​യ​റും വെ​ൽ​കെ​യ​റും ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് സം​സാ​രി​ച്ച സ്ഥാ​ന​മൊ​ഴി​യു​ന്ന ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​സ്വ​ത്ത് എ​ന്ന രീ​തി​യി​ൽ സാ​ധ്യ​മാ​യ​ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കൈ​കാ​ര്യം ചെ​യ്ത​ത് എ​ന്നും തു​ട​ർ​ന്നും ആ ​സൂ​ക്ഷ്മ​ത​യോ​ടു​കൂ​ടി ത​ന്നെ പു​തി​യ ടീ​മി​ന് ന​യി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​വ​തോ​ന്മു​ഖ​മാ​യ അ​ക്കാ​ദ​മി​ക മി​ക​വി​നും സ്കൂ​ളി​ന്‍റെ ഭ​ദ്ര​ത​യ്ക്കും ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഇ​ല്ലാ​തെ സ്കൂ​ളി​നെ ന​യി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് നി​യു​ക്ത ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ പ​റ​ഞ്ഞു. നി​യു​ക്ത ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ലി​നെ ബ​ദ്റു​ദ്ദീ​ൻ പൂ​വാ​ർ ആ​ദ​രി​ച്ചു.

പ്രി​ൻ​സ് ന​ട​രാ​ജ​നെ മെ​ഡ്കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ലും വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഫൈ​സ​ലി​നെ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റ​വും സെ​ക്ര​ട്ട​റി രാ​ജ​പാ​ണ്ഡ്യ​നെ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യ​വും മി​ഥു​ൻ മോ​ഹ​നെ റി​ഫ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് ആ​ഷി​ഖ് എ​രു​മേ​ലി​യും ആ​ദ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഷാ​ഹു​ൽ​ഹ​മീ​ദ് നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​യി​ൽ മെ​ഡ്കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി​യും പ​റ​ഞ്ഞു. ജോ​യ്, മൊ​യ്തു ടി.​കെ. അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ