• Logo

Allied Publications

Middle East & Gulf
ഖ​ത്ത​റി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന എ​ട്ട് ഇ​ന്ത്യ​ൻ പൗ​രന്മാ​രു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി
Share
ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​റി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന എ​ട്ട് മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ അ​ൽ ദ​ഹ്റ ക​മ്പ​നി​യി​ലെ ജീവ​ന​ക്കാ​രാ​യി​രു​ന്ന സ​മ​യം ചാ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി എ​ന്നാ​രോ​പി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ത്.

വ​ധ​ശി​ക്ഷ ഇ​ള​വ് ചെ​യ്ത് ജ​യി​ൽ​വാ​സ​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​മാ​ൻ​ഡ​ർ​മാ​രാ​യ പു​ർ​ണേ​ന്ദു തി​വാ​രി, സു​ഗു​ണാ​ക്ക​ർ പ​ക​ല, അ​മി​ത് നാ​ഗ്പാ​ൽ, സ​ഞ്ജീ​വ് ഗു​പ്ത, ക്യാ​പ്റ്റ​ൻ​മാ​രാ​യ ന​വ്തേ​ജ് സിം​ഗ് ഗി​ൽ, ബി​രേ​ന്ദ്ര കു​മാ​ർ വെ​ർ​മ, സൗ​ര​ഭ് വ​ഷി​ഷ്ടും നാ​വി​ക​ൻ രാ​ജേ​ഷ് ഗോ​പ​കു​മാ​റു​മാ​ണ് ത​ട​വി​ൽ ക​ഴി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ഖ​ത്ത​ർ കോ​ട​തി ഇ​വ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. പി​ന്നാ​ലെ ഇ​ന്ത്യ അ​പ്പീ​ലും ന​ല്കി​യി​രു​ന്നു. ഖ​ത്ത​ർ അ​ധി​കൃ​ത​രു​മാ​യി സ​ർ​ക്കാ​രും കു​ടും​ബ​വും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ശി​ക്ഷ ഇ​ള​വി​ലേ​ക്ക് ന​യി​ച്ച​ത്. തു​ട​ക്കം മു​ത​ൽ ഖ​ത്ത​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ല്കി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ഖ​ത്ത​ർ സു​ര​ക്ഷാ​സേ​ന എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യു​ന്ന​ത്. ഖ​ത്ത​ർ നാ​വി​ക​സേ​നയ്​ക്കാ​യി ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി ഫി​ൻ​സാ​ന്‍റി​യ​റി നി​ർ​മി​ക്കു​ന്ന അ​ന്ത​ർ​വാ​ഹി​നി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​സ്ര​യേ​ലി​ന് ചോ​ർ​ത്തി​ക്കൊ​ടു​ത്തു എ​ന്ന കേ​സി​ലാ​ണ് മു​ൻ ഇന്ത്യൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ