• Logo

Allied Publications

Middle East & Gulf
അ​മാ​ന​ത്ത് ഹോ​ൾ​ഡിം​ഗ്‌​സ് ചെ​യ​ർ​മാ​നാ​യി ഷം​ഷീ​ർ വ​യ​ലി​ലി​നെ നി​യ​മി​ച്ചു
Share
ദു​ബാ​യി: ദു​ബാ​യി ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന മേ​ഖ​ല​യി​ലെ മു​ൻ​നി​ര സം​യോ​ജി​ത ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ നി​ക്ഷേ​പ ക​മ്പ​നി​യാ​യ അ​മാ​ന​ത് ഹോ​ൾ​ഡിം​ഗ്‌​സ് പു​തി​യ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലി​നെ നി​യ​മി​ച്ചു.

അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ത​ന്ത്ര​പ​ര​മാ​യ നേ​തൃ​ത്വം ല​ക്ഷ്യ​മി​ട്ടാ​ണ് അ​മാ​ന​ത് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് തീ​രു​മാ​നം. ഹ​മ​ദ് അ​ബ്ദു​ല്ല അ​ൽ​ഷം​സി​ക്ക് പ​ക​ര​മാ​ണ് ഡോ. ​ഷം​ഷീ​ർ ചെ​യ​ർ​മാ​നാ​കു​ന്ന​ത്.

ആ​ഗോ​ള ആ​രോ​ഗ്യ രം​ഗ​ത്തും അ​മാ​ന​ത്തി​ലു​മു​ള്ള അ​നു​ഭ​വ സ​മ്പ​ത്തും വൈ​ദ​ഗ്ധ്യ​വു​മാ​യാ​ണ് അ​ദ്ദേ​ഹം ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 2.5 ബി​ല്യ​ൺ ദി​ർ​ഹ​ത്തി​ന്‍റെ പെ​യ്ഡ്​അ​പ്പ് മൂ​ല​ധ​ന​മു​ള്ള അ​മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ഗ​ത ഓ​ഹ​രി ഉ​ട​മ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

ആ​രോ​ഗ്യ രം​ഗ​ത്തെ നേ​തൃ​പാ​ട​വ​ത്തി​ലൂ​ടെ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ളു​ടെ വി​കാ​സ​ത്തി​ൽ ഡോ. ​ഷം​ഷീ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളി​ലൊ​ന്നാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്‌​സി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഷം​ഷീ​ർ.

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച നി​ക്ഷേ​പ​ങ്ങ​ളു​ള്ള അ​മാ​ന​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും വി​പ​ണി​ക​ളി​ലെ പു​തി​യ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​കും മു​ൻ​ഗ​ണ​ന​യെ​ന്ന് ഷം​ഷീ​ർ പ​റ​ഞ്ഞു. ക​മ്പ​നി​യു​ടെ ത​ന്ത്ര​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ല്യം സൃ​ഷ്ടി​ക്കു​ന്ന​തി​നും ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും.

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ക​മ്പ​നി​ക​ൾ സ്ഥാ​പി​ക്കു​ക​യും ഏ​റ്റെ​ടു​ക്കു​ക​യും സം​യോ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​മാ​ന​ത്തി​ന് മീ​ന മേ​ഖ​ല​യി​ൽ വ​ൻ സ്വാ​ധീ​ന​മാ​ണു​ള്ള​ത്. യു​എ​ഇ​യി​ലെ കേം​ബ്രി​ഡ്ജ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, സൗ​ദി ജി​ദ്ദ​യി​ലെ സു​കൂ​ൺ, അ​ൽ​മ​ലാ​ക്കി സ്‌​പെ​ഷ്യ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ൽ, പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ദാ​താ​ക്ക​ളാ​യ നെ​മ ഹോ​ൾ​ഡിം​ഗ്, മി​ഡി​ൽ​സെ​ക്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി ദു​ബാ​യി കാ​മ്പ​സ്, ദു​ബാ​യി​യി​ലു​ള്ള നോ​ർ​ത്ത് ല​ണ്ട​ൻ കൊ​ളീ​ജി​യ​റ്റ് സ്കൂ​ളി​ന്‍റെ റി​യ​ൽ എ​സ്റ്റേ​റ്റ് ആ​സ്തി​ക​ൾ എ​ന്നി​വ ക​മ്പ​നി​ക്ക് കീ​ഴി​ലാ​ണ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ