• Logo

Allied Publications

Middle East & Gulf
മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളാ​യ "ബ​സേ​ലി​യോ 202324'നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം മ​ല​ങ്ക​ര​സ​ഭ​യു​ടെ കോ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബ​സേ​ലി​യോ​സ് ഗീ​വ​ർ​ഗീ​സ് ദ്വി​തീ​യ​ൻ ബാ​വ​യു​ടെ 60ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ടും പ്ര​സ്ഥാ​ന​ത്തി​ന്‍റെ 50‍ാം വാ​ർ​ഷി​ക​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന് കു​വൈ​റ്റ് മ​ഹാ​ഇ​ട​വ​ക​യു​ടെ വി​കാ​രി​യും മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ റ​വ.​ഫാ. ഡോ. ​ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



സ​ന്ധ്യാ​ന​മ​സ്ക്കാ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും സു​വ​ർ​ണ​ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​റും കോ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​ന മീ​ഡി​യാ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജെ​റി ജോ​ൺ കോ​ശി കൃ​ത​ഞ്ജ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റി​ന്‍റെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ബെ​ഞ്ച​മി​ൻ ഗ​രീ​ബ്, മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ.​ഫാ. ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, റ​വ.​ഫാ. ഗീ​വ​ർ​ഗീ​സ് ജോ​ൺ, എ​ൻ​ഇ​സി​കെ സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യൂ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ഹാ​ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് ട്ര​ഷ​റ​ർ ഷൈ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ്‌ ച​ർ​ച്ച​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ല​ക്സി​യോ​സ് തി​രു​മേ​നി, കെ​സി​സി കു​വൈ​റ്റ്‌ മേ​ഖ​ല​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫാ. ​ബി​ജു പാ​റ​യ്ക്ക​ൽ, ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ബു അ​ല​ക്സ്‌ ചാ​ക്കോ, 15 വ​ർ​ഷം മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് സം​ഘ​ട​നാം​ഗ​ത്വം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, മ​റ്റ്‌ വി​വി​ധ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​ർ എ​ന്നി​വ​രെ പൊ​ന്നാ​ട​യും മെ​മെ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

50 കു​ഞ്ഞു​ങ്ങ​ള​ട​ങ്ങു​ന്ന ​സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​വി​രു​ന്ന് ആ​ക​ർ​ഷ​ക​മാ​യി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ