• Logo

Allied Publications

Americas
ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ന്ന ‘ഹോ​പ്പ് ക്രി​സ്മ​സ്’ ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ഹെ​വ​ൻ​സ് ഓ​ൺ പ്ര​ഷ്യ​സ് ഐ (​ഹോ​പ്പ്) ആ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന ശു​ശ്രൂ​ഷ​യെ തു​ട​ർ​ന്ന് ന​ട​ന്ന പ​രി​പാ​ടി ഉ​ച്ച​യ്ക്ക് 12.30ന് ​ആ​രം​ഭി​ച്ചു. വൈ​ദി​ക​രു​ടെ​യും സ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ട് പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. റ​വ. ഉ​മ്മ​ൻ സാ​മു​വ​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​മ്മാ​നു​വ​ൽ എം‌​ടി‌​സി ഗാ​യ​ക​സം​ഘം എ​ന്ന ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. ഇ​മ്മാ​നു​വ​ൽ എം​ടി​സി വി​കാ​രി റ​വ. ഡോ. ​ഈ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. സ​ന്തോ​ഷ് തോ​മ​സ്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്‌ വി​കാ​രി റ​വ.​ഡോ.​ജോ​ബി മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യ​സ്ഥാ​നം അ​ല​ങ്ക​രി​ച്ചു. ഹോ​പ്പ് സ​ൺ​ഡേ സ്‌​കൂ​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക്രി​സ്മ​സ് നാ​ട​കം മി​ക​ച്ച സ്വീ​കാ​ര്യ​ത നേ​ടി.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ആ​ഹ്ലാ​ദ​വും ആ​വേ​ശ​വും വ​ർ​ധി​പ്പി​ച്ച് സ​മ്മാ​ന കൈ​മാ​റ്റ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സ​മ്മാ​ന കൈ​മാ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഹോ​പ്പ് സെ​ക്ര​ട്ട​റി എ​ബ്ര​ഹാം സാ​മു​വേ​ൽ ആ​യി​രു​ന്നു.



ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഹൂ​സ്റ്റ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​സം​ഘ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഡോ.​അ​ഞ്ജു ചാ​ക്കോ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​യെ​യും എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും അ​ന്ത​ർ​ലീ​ന​മാ​യ മൂ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൈ​ബി​ൾ ഭാ​ഗ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ച്ചു​കൊ​ണ്ട് ഓ​ട്ടി​സം ബാ​ധി​ച്ച വ്യ​ക്തി​ക​ളെ സ​മൂ​ഹ​ത്തി​ന് മ​ന​സി​ലാ​ക്കു​ക​യും സ​മ​ന്വ​യി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ഞ്ജു ചാ​ക്കോ ഊ​ന്നി​പ്പ​റ​ഞ്ഞു.

തു​ട​ർ​ന്ന് അ​ജി​ത് ജേ​ക്ക​ബ് വ​ന്നു​ചേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.