• Logo

Allied Publications

Middle East & Gulf
ഇ​ൻ​ഡോ അ​റ​ബ്‌ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന് അ​ബു​ദാ​ബി​യി​ൽ തു​ട​ക്കം
Share
അ​ബു​ദാ​ബി: മ​ല​യാ​ളി സ​മാ​ജം ഒ​രു​ക്കു​ന്ന ഇ​ൻ​ഡോ അ​റ​ബ് സം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ന് അ​ബു​ദാ​ബി മു​സ​ഫ​യി​ൽ തു‌​ട​ക്കം. കാ​പി​റ്റ​ൽ മാ​ളി​ന് സ​മീ​പ​മു​ള്ള ബോ​ൾ​വി​യാ​ർ​ഡ് അ​വ​ന്യു വി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന വി​ശാ​ല​മാ​യ സ്ഥ​ല​ത്താ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നീ​ളു​ന്ന സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ക്കും. യു​എ​ഇ​യി​ലെ ഭ​ര​ണ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഇ​രു​സം​സ്കാ​ര​ങ്ങ​ളു​ടെ രു​ചി വൈ​ഭ​വം അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​നാ​യി നി​ര​വ​ധി ഭ​ക്ഷ​ണ​സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. മൂ​ന്നു ദി​വ​സ​ത്തെ എ​ൻ​ട്രി കൂ​പ്പ​ണ് 10 ദി​ർ​ഹ​മാ​ണ് നി​ര​ക്ക്. കൂ​പ്പ​ണു​ക​ളി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്കു 20 പ​വ​ൻ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 56 സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

സി​നി​മാ താ​ര​ങ്ങ​ളാ​യ സ​ര​യു മോ​ഹ​ൻ, മ​നോ​ജ് ഗി​ന്ന​സ്, കൃ​ഷ്ണ​പ്ര​ഭ, രാ​ജേ​ഷ് തി​രു​വ​മ്പാ​ടി എ​ന്നി​വ​ർ ന​യി​ക്കു​ന്ന പ​രി​പാ​ടി ശ​നി‌​യാ​ഴ്ച ന​ട​ക്കും. ഇ​ൻ​ഡോ അ​റ​ബ് ഫ്യൂ​ഷ​ൻ, മ്യൂ​സി​ക് പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​നി​യി​ൽ, സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് എം.​യു, രേ​ഖി​ൻ സോ​മ​ൻ, അ​ജാ​സ് അ​പ്പാ​ട​ത്ത്, സാ​ബു അ​ഗ​സ്റ്റി​ൻ, ഷാ​ജ​ഹാ​ൻ ഹൈ​ദ​ർ അ​ലി, ബി​ജു വാ​ര്യ​ർ, എ.​എം. അ​ൻ​സാ​ർ, മ​സൂ​മ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ