• Logo

Allied Publications

Americas
ഈ​ശോ സാം ​ഉ​മ്മ​ന്‍റെ ഭാ​ര്യ മേ​രി ഉ​മ്മ​ന്‍ ലോ​സ് ആ​ഞ്ച​ല​സി​ല്‍ അ​ന്ത​രി​ച്ചു
Share
ലോ​സ് ആ​ഞ്ച​ല​സ്: ഫോ​മാ നേ​താ​വും ബൈ​ലൊ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ഈ​ശോ സാം ​ഉ​മ്മ​ന്‍റെ (കൊ​ച്ചു​വീ​ട്ടി​ൽ മാ​വേ​ലി​ക്ക​ര) ഭാ​ര്യ മേ​രി ഉ​മ്മ​ന്‍ ലോ​സ് ആ​ഞ്ച​ല​സി​ല്‍ അ​ന്ത​രി​ച്ചു. മാ​രാ​മ​ൺ കോ​യി​ത്തോ​ട​ത്തു പ​രേ​ത​നാ​യ കെ.​വി. കോ​ശി​യു​ടെ​യും പ​രേ​ത​യാ​യ രാ​ജ​മ്മ കോ​ശി​യു​ടെ​യും(​മ​ണ​ലൂ​ർ, മാ​രാ​മ​ൺ) പു​ത്രി​യാ​ണ്.

മും​ബൈ​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രാ​യി​രു​ന്നു കെ.​വി. കോ​ശി​യും രാ​ജ​മ്മ കോ​ശി​യും. മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ നി​ന്നും മ​ധു​ര​യി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മും​ബെെ​യി​ൽ 1940ക​ളി​ൽ ആ​ദ്യ​മാ​യി മാ​ർ​ത്തോ​മ്മാ​ഓ​ർ​ത്ത​ഡോ​ക്സ് സ​ൺ​ഡേ സ്‌​കൂ​ൾ പ​ഠ​നം ആ​രം​ഭി​ച്ച​ത് അ​വ​രു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു.

അ​വി​ടെ നി​ന്നാ​ണ് ഇ​പ്പോ​ൾ മാ​ർ​ത്തോ​മ്മാ സ​ഭ​യ്ക്ക് മാ​ത്രം ന​ഗ​ര​ത്തി​ൽ 40 പ​ള്ളി​ക​ളു​ള്ള​ത്. മും​ബൈ​യി​ൽ മാ​ട്ടും​ഗ നി​വാ​സി​ക​ളാ​യി​രു​ന്നു സാം ​ഉ​മ്മ​നും കു​ടും​ബം. ദാ​ദ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​ങ്ങ​ൾ. 1994ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി. ലോ​സ് ആ​ഞ്ച​ല​സി​ൽ സെ​ന്‍റ് ആ​ന്‍​ഡ്രു​സ് മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച് അം​ഗ​ങ്ങ​ളാ​ണ്.

മ​ക്ക​ൾ: ഷോ​ൺ സാ​മു​വ​ൽ ഉ​മ്മ​ൻ, സ്റ്റീ​വ് കോ​ശി ഉ​മ്മ​ൻ. മ​രു​മ​ക​ൾ: പ്രി​ൻ​സി സൂ​സ​ൻ ജേ​ക്ക​ബ്. ജോ​ർ​ജ് വ​ർ​ഗീ​സ് ബാ​ബ​ൻ(​ലോ​സ് ആ​ഞ്ച​ല​സ്) സ​ഹോ​ദ​ര​നാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്‌.

മേ​രി ഉ​മ്മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​