• Logo

Allied Publications

Americas
എ​ക്കോ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് ജോ​ൺ​സ​ൺ സാ​മു​വേ​ൽ ഏ​റ്റു​വാ​ങ്ങി
Share
ന്യൂ​യോ​ർ​ക്ക്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന എ​ക്കോ എ​ന്ന സം​ഘ​ട​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന മ​നു​ഷ്യ​സ്നേ​ഹി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2021 മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മൂ​ന്നാ​മ​ത് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​നാ​ണ് ജോ​ൺ​സ​ൺ സാ​മു​വേ​ൽ അ​ർ​ഹ​നാ​യ​ത്.

ര​ണ്ടാ​യി​രം ഡോ​ള​റും പ്ര​ശം​സ ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡാ​യി ന​ൽ​കി​യ​ത്. കാ​ലു​ക​ൾ ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്ക് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് വ​രു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​യി കൃ​ത്രി​മ കാ​ലു​ക​ൾ ന​ൽ​കു​ന്ന ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് ജോ​ൺ​സ​ൺ സാ​മു​വേ​ൽ ചെ​യ്തു വ​രു​ന്ന​ത്.

സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും മി​ച്ചം വ​ച്ചും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്വ​ന്ത​ക്കാ​രു​ടെ​യും സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ​യും സ്വ​രൂ​പി​ക്കു​ന്ന തു​ക​ക​ൾ ചേ​ർ​ത്ത് 204 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ജോ​ൺ​സ​ൺ കൃ​ത്രി​മ കാ​ലു​ക​ൾ ന​ൽ​കി സ​ഹാ​യി​ച്ചി​ട്ടു​ള്ള​ത്.



ഒ​രു കാ​ലി​ന് ര​ണ്ടാ​യി​രം ഡോ​ള​റി​ല​ധി​കം(​ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം രൂ​പ) ചെ​ല​വ് വ​രു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ജ​ർ​മ​നി​യി​ലെ ഓ​ട്ടോ​ബൂ​ക് എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നു​മാ​ണ് കൃ​ത്രി​മ കാ​ലു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത് കേ​ര​ള​ത്തി​ലു​ള്ള ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​ദ്ദേ​ഹം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.

സ്വ​ന്തം ജ​ന്മ​ദേ​ശ​മാ​യ മാ​വേ​ലി​ക്ക​ര​യി​ലെ വെ​ട്ടി​യാ​റ്റി​ലു​ള്ള "ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്" എ​ന്ന ചാ​രി​റ്റി സ്ഥാ​പ​ന​ത്തി​ലൂ​ടെ 2013 മു​ത​ൽ കൃ​ത്രി​മ കാ​ലു​ക​ൾ ന​ൽ​കി വ​രു​ന്നു.

ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡി​ൽ ന്യൂ​ഹൈ​ഡ് പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്കോ എ​ന്ന സം​ഘ​ട​ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള സം​ഘ​ട​ന​യാ​ണ്.

ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം പ്ര​വ​ർ​ത്ത​നം പി​ന്നി​ട്ട എ​ക്കോ ഈ ​വ​ർ​ഷം ധാ​രാ​ളം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.



പ്ര​സ്തു​ത ച​ട​ങ്ങി​ൽ ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന സെ​ന​റ്റ​ർ​മാ​രും നാ​സോ കൗ​ണ്ടി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രും എ​ക്കോ​യെ സ്നേ​ഹി​ക്കു​ന്ന ധാ​രാ​ളം കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

എ​ക്കോ പ്രോ​ഗ്രാം ഡ​യ​റ​ക്ട​റാ​യ സാ​ബു ലൂ​ക്കോ​സ് സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​ർ​ക്കും ഭാ​ഷ​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​തോ​മ​സ് മാ​ത്യു സം​ഘ​ട​ന​യു​ടെ വി​വി​ധ പ്രൊ​ജെ​ക്റ്റു​ക​ളെ​പ്പ​റ്റി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു.

മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ബ്ലൂ ​ഓ​ഷ​ൻ വെ​ൽ​ത്ത് സൊ​ല്യൂ​ഷ​ൻ​സ് സി​ഇ​ഒ ഫ്രാ​ങ്ക് സ്കെ​ലെ​സ്, എ​ക്കോ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​തി​നു ശേ​ഷം മു​ഖ്യാ​തി​ഥി ഫ്രാ​ങ്ക് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജാ​ക്ക് എം. ​മാ​ർ​ട്ടി​ൻ, നാ​സ്സോ കൗ​ണ്ടി കം​പ്ട്രോ​ള​ർ എ​ലൈ​ൻ ഫി​ലി​പ്സ്, കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ​മാ​രാ​യ സ്കോ​ട്ട് സ്ട്രൂ​സ്, മാ​സ്സി മേ​ലാ​സ ഫി​ലി​പ്പ്, നോ​ർ​ത്ത് ഹെം​സ്റ്റെ​ഡ് ടൌ​ൺ സൂ​പ്പ​ർ​വൈ​സ​ർ ജെ​ന്നി​ഫ​ർ ഡി​സേ​ന തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങു​ക​ളെ ഗം​ഭീ​ര​മാ​ക്കി.

എ​ക്കോ ക്യാ​പി​റ്റ​ൽ റി​സോ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ആ​നി മാ​ത്യു അ​കാ​ല​ത്തി​ൽ മ​ണ്മ​റ​ഞ്ഞ ത​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യും എ​ക്കോ​യു​ടെ ആ​ദ്യ​കാ​ല ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന സോ​ള​മ​ൻ മാ​ത്യു​വി​ൻ​റെ ഓ​ർ​മ‌‌​യ്ക്കാ​യി ഫ​ണ്ട് ന​ൽ​കി "മ​ദ​ർ തെ​രേ​സാ സേ​വ​ന അ​വാ​ർ​ഡ്' ഉ​ദ്ഘാ​ട​നം ചെ​യ്തു.



എ​ക്കോ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് മാ​ത്യു, ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ബി​ജു ചാ​ക്കോ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സാ​ബു ലൂ​ക്കോ​സ്, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ വ​ർ​ഗ്ഗീ​സ് ജോ​ൺ, ക്യാ​പി​റ്റ​ൽ റി​സോ​ഴ്‌​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി. ​ആ​ർ. ജോ​യി, ആ​നി മാ​ത്യു, അ​സ്സോ​സി​യേ​റ്റ് ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ തോ​മ​സ് ജോ​ർ​ജ്,

ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കെ. ​ബി. സാ​മു​വേ​ൽ, ക​മ്യൂ​ണി​റ്റി ല​യ​സ​ൺ ഡ​യ​റ​ക്ട​ർ കാ​ർ​ത്തി​ക് ധാ​മ, പി.​ആ​ർ.​ഓ. മാ​ത്യു​ക്കു​ട്ടി ഈ​ശോ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഗീ​താ മേ​നോ​ൻ, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​മ്പി, ഡോ. ​സാ​ബു വ​ർ​ഗീ​സ്, ഡോ. ​സെ​ലി​ൻ പൗ​ലോ​സ്,

ഡോ. ​അ​ന്നാ ജോ​ർ​ജ്, വി​നോ​ദ് എ​ബ്ര​ഹാം, ജെ​യി​ൻ ജേ​ക്ക​ബ്, ബാ​ബു ഉ​ത്ത​മ​ൻ, തോ​മ​സ് നെ​ടു​നി​ലം, സീ​നി​യ​ർ വെ​ൽ​നെ​സ്സ് പ്രോ​ഗ്രാം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വ​ർ​ഗ്ഗീ​സ് പി. ​എ​ബ്ര​ഹാം, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ബി​ജി ടി. ​ജോ​സ​ഫ്, യോ​ഗാ ഡ​യ​റ​ക്ട​ർ സ​ജി ജോ​ർ​ജ്, മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ഷ് എ​ബ്ര​ഹാം,

ഹൗ​സിം​ഗ് പ്രൊ​ജ​ക്റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ ജോ​ൺ മാ​ത്യു, സീ​നി​യ​ർ വെ​ൽ​നെ​സ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​റി​യ ഫി​ലി​പ്പ്, ഉ​ഷാ ജോ​ർ​ജ്, ലീ​ല​മ്മ അ​പ്പു​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഷി​ക ഡി​ന്ന​ർ മീ​റ്റിം​ഗ് പ​രി​പാ​ടി ഭം​ഗി​യാ​ക്കി തീ​ർ​ത്ത​ത്.

നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ളു​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ളും ഗാ​യ​ക​ൻ ശ​ബ​രീ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത പ​രി​പാ​ടി​ക​ളും സീ​നി​യ​ർ വെ​ൽ​നെ​സ് അം​ഗ​ങ്ങ​ളു​ടെ ക്രി​സ്മ​സ് ഗാ​ന​വും പ്രോ​ഗ്രാ​മി​ന് കൊ​ഴു​പ്പേ​കി.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​