• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Share
അ​ബു​ദാ​ബി : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും ജ്യോ​ത്സ​ന​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി ജ​നു​വ​രി 27 ​വൈ​കി​ട്ട് 6.30 മു​ത​ൽ 10 വ​രെ അ​ബു​ദാ​ബി നാ​ഷ​ണ​ൽ തീ​യ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ന്നു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സ​ഭ​യി​ലെ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​ക​സം​ഘ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബു​ദാ​ബി മാ​ർ​ത്തോ​മ സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തിന്‍റെ​ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഗീ​ത പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​നി​ത​ക​ളു​ടെ ക്ഷേ​മ​വും ഉ​ന്ന​മ​ന​വും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘം നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ 50 വ​ർ​ഷ​ക്കാ​ലം ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളി​ലും, സാ​മൂ​ഹ്യ​പ​ര​മാ​യ പി​ന്നോ​ക്കാ​വ​സ്ഥ​ക​ളി​ലും ക​ഴി​യു​ന്ന വ​നി​ത​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ​ദ്ധ​തി​ക​ളാ​ണ് സേ​വി​കാ​സം​ഘം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യാ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ജീ​വ കേ​ന്ദ്ര​ത്തി​ൽ ചാ​പ്പ​ൽ നി​ർ​മ്മി​ക്കു​ക , വി​ധ​വ​യാ​യ ഒ​രാ​ൾ​ക്കും, ഭി​ന്ന​ശേ​ഷി​യു​ള്ള മ​റ്റൊ​രാ​ൾ​ക്കു​മാ​യി ര​ണ്ടു പേ​ർ​ക്ക് വീ​ടു​ക​ൾ, മൂ​ന്ന് വി​ധ​വ​ക​ളു​ടെ പെ​ൺ​മ​ക്ക​ൾ​ക്ക് വി​വാ​ഹ​സ​ഹാ​യം, ബിഎ​സ് സി ​നഴ്സിംഗ് പ​ഠി​ക്കു​ന്ന, സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള ഒ​രു കു​ട്ടി​ക്ക് സ​ഹാ​യം ,കേ​ര​ള​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​മ്പ​ത് ക​മ്മ​റ്റി​ക​ളാ​ണ് ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യും സേ​വി​കാ​സം​ഘം പ്ര​സി​ഡ​ന്‍റുമാ​യ റ​വ.​ ജി​ജു ജോ​സ​ഫ് , ഇ​ട​വ​ക സ​ഹ​വി​കാ​രി​യും സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ റ​വ.​ അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ൻ​സി സാം, ​സെ​ക്ര​ട്ട​റി ലീ​ന വ​ർ​ഗീ​സ് , ട്ര​ഷ​റ​ർ ബി​ന്ദു ഒ​ബി , പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ദീ​പ വി​ൽ​സ​ൺ, വ​ത്സ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സം​ഗീ​ത പ​രി​പാ​ടി​യു​ടെ പാ​സു​ക​ള്‍​ക്ക് 0503106931,0554751128 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ