• Logo

Allied Publications

Middle East & Gulf
സ്ര​ഷ്‌ടാവി​നോ​ടു​ള്ള സ​മ്പൂ​ർ​ണ സ​മ​ർ​പ്പ​ണ​മാ​കു​ന്നു ഇ​സ്‌ലാം: കാ​ന്ത​പു​രം
Share
കു​വൈ​റ്റ് സി​റ്റി: ന​മ്മു​ടെ ച​ല​ന നി​ശ്ച​ല​ന​ങ്ങ​ൾ പ​രി​പൂ​ർ​​ണമായും സ്ര​ഷ്ടാ​വി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന തീ​ർ​പ്പാ​ണ് ഇസ്മാലി​ക വി​ശ്വാ​സ​ത്തി​ന്‍റെ ആ​ധാ​ര ശീ​ല​യെ​ന്നും ആ​ലോ​ച​ന​യി​ൽ സ്വ​യം ന​വീ​ക​രി​ക്കേ​ണ്ട​വ​രാ​ണ് മു​സ്‌ലിം​ക​ളെ​ന്നും ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌ലി​യാ​ർ പ്ര​സ്താ​വി​ച്ചു.

ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും സ്ര​ഷ്ടാ​വി​നോ​ടു​ള്ള വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും കൈ​വി​ടാ​തെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള മ​നോ​നി​ല കൈ​വ​രി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധ്യ​മാ​കു​മെ​ന്ന് ഇ​സ്‌ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ തെ​ളി​ഞ്ഞു കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐസിഎഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി മം​ഗ​ഫി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ കാ​ല​ത്തേ​യും ജ​ന​ത​യെ ന​ന്മ​യി​ലേ​ക്ക് വ​ഴി​ന​ട​ത്തു​ന്ന പ്ര​വാ​ച​ക​രു​ടെ​യും അ​നു​ഗാ​മി​ക​ളു​ടെ​യും വ​ഴി പി​ന്തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ ല​ക്ഷ്യം പ്രാ​പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന തി​രി​ച്ച​റി​വും സ്ര​ഷ്ടാ​വി​നോ​ടു​ള്ള പ്രാ​ർ​ഥ​ന​യും കൈ ​വി​ടാ​തെ നോ​ക്ക​ണ​മെ​ന്നും കാ​ന്ത​പു​രം ഉ​ണ​ർ​ത്തി.

അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി ഉ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര പ്ര​സം​ഘി​ച്ചു. സ​യ്യി​ദ് ഹ​ബീ​ബ് ത​ങ്ങ​ൾ, സൈ​ത​ല​വി സ​ഖാ​ഫി ത​ങ്ങ​ൾ, ശു​കൂ​ർ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഐ ​സി എ​ഫി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം കാ​ന്ത​പു​ര​ത്തി​ന് ന​ൽ​കി. അ​ഡ്വ. ത​ൻ​വീ​ർ ഉ​മ​ർ, കാ​വ​നൂ​ർ അ​ഹ​മ​ദ് സ​ഖാ​ഫി, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി സം​ബ​ന്ധി​ച്ചു. അ​ബൂ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സ​മീ​ർ മു​സ്‌ലിയാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ