• Logo

Allied Publications

Americas
ഓ​റ​ഞ്ച്ബ​ർ​ഗ് സെ​ന്‍റ് ജോ​ൺ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലിയൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം
Share
ഓ​റ​ഞ്ച്ബ​ർ​ഗ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിം​ഗി​ന് ജ​നു​വ​രി 21 ഞാ​യ​റാ​ഴ്ച ഓ​റ​ഞ്ച്ബ​ർ​ഗ് സെന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബി പൗ​ലോ​സി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന് കി​ക്ക് ഓ​ഫ് മീ​റ്റി​ങ്ങും ഉ​ണ്ടാ​യി​രു​ന്നു. ഫാ. ​എ​ബി പൗ​ലോ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു. മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും പൂ​ർ​ണ​മാ​യും യു​വ​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന
ഈ ​കോ​ൺ​ഫ​റ​ൻ​സ് ത​ല​മു​റ​ക​ളു​ടെ കൈ​മാ​റ്റം കൂ​ടി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും
ചെ​യ്തു.

മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), മാ​ത്യു വ​റു​ഗീ​സ് (റാ​ഫി​ൾ കോ​ർ​ഡി​നേ​റ്റ​ർ), ബി​ജോ തോ​മ​സ് (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), കെ. ​ജി. ഉ​മ്മ​ൻ (മ​ല​ങ്ക​ര സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം), റോ​ണാ വ​റു​ഗീ​സ് (സു​വ​നീ​ർ ക​മ്മി​റ്റി അം​ഗം), ബി​പി​ൻ മാ​ത്യു (മീ​ഡി​യ ക​മ്മി​റ്റി അം​ഗം), ജോ​നാ​ഥ​ൻ മ​ത്താ​യി, ഷെ​റി​ൻ കു​ര്യ​ൻ, ക്രി​സ്റ്റ​ൽ ഷാ​ജ​ൻ, ജൊ​സാ​യ ജോ​ർ​ജ്, ആ​ര​ൻ ജോ​ഷ്വ, ആ​ഞ്ജ​ലീ​ന ജോ​ഷ്വ (ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) തു​ട​ങ്ങി​യ​വ​ർ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു. തോ​മ​സ് വ​ർ​ഗീ​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി), ജോ​ൺ മാ​ത്യു (ഇ​ട​വ​ക ട്ര​സ്റ്റി), അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം), ഫി​ലി​പ്പ് ഈ​ശോ (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) എ​ന്നി​വ​രും
സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

2023 കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി നേ​തൃ​ത്വം ന​ൽ​കി​യ കെ. ​ജി. ഉ​മ്മ​ൻ & ബി​ജോ തോ​മ​സ് (പ്ലാ​നിം​ഗ്), അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ (പ്രോ​സ​ഷ​ൻ ക​മ്മി​റ്റി ലീ​ഡ്), സ്മി​ത തോ​മ​സ് (മെ​ഡി​ക്ക​ൽ ക​മ്മി​റ്റീ ലീ​ഡ്), തോ​മ​സ് വ​ർ​ഗീ​സ് (സു​വ​നീ​ർ പ്രി​ന്റിം​ഗ്) തു​ട​ങ്ങി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തി​നു മാ​ത്യു ജോ​ഷ്വ ന​ന്ദി അ​റി​യി​ച്ചു .

കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, തീം, ​പ്രാ​സം​ഗി​ക​ർ, സ​മ്മേ​ള​ന വേ​ദി, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് മാ​ത്യു ജോ​ഷ്വ സം​സാ​രിക്കു​ക​യും എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ജോ​നാ​ഥ​ൻ മ​ത്താ​യി ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ വി​ശ​ദീ​ക​രി​ച്ചു. റോ​ണാ വ​ര്ഗീ​സ് റാ​ഫി​ൾ ടി​ക്ക​റ്റി​നെ​പ്പ​റ്റി സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ബി​പി​ൻ മാ​ത്യു വി​വ​രി​ച്ചു.

മാ​ത്യു വ​റു​ഗീ​സ് സ്പോ​ൺ​സ​ർ​ഷി​പ് അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. വി​നോ​ദ​ത്തി​നും കാ​യി​ക ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി​യും ക്രി​സ്റ്റ​ൽ ഷാ​ജ​ൻ വി​വ​രി​ച്ചു. ഷെ​റി​ൻ കു​ര്യ​ൻ MGOCSM അം​ഗ​ങ്ങ​ൾ​ക്ക് കോ​ൺ​ഫ​റ​ൻ​സി​ൽ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി സു​വ​നീ​റി​നു​ള്ള സം​ഭാ​വ​ന ട്ര​സ്റ്റി ജോ​ൺ മാ​ത്യു സം​ഘാ​ട​ക​ർ​ക്ക് കൈ​മാ​റി.

അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ, ബി​ജോ തോ​മ​സ് എ​ന്നി​വ​ർ ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യി പി​ന്തു​ണ അ​റി​യി​ച്ചു. സ​ജു ജേ​ക്ക​ബ് കൂ​ടാ​ര​ത്തി​ൽ ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി. വ​ര്ഗീ​സ് ഈ​ശോ ആ​ദ്യ റാ​ഫി​ൾ ടി​ക്ക​റ്റ് സ്വീ​ക​രി​ച്ചു പി​ന്തു​ണ അ​റി​യി​ച്ചു. നി​ര​വ​ധി അം​ഗ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ബി​ജോ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നും
ഉ​ദാ​ര​മാ​യി പി​ന്തു​ണ ന​ൽ​കി​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചു.

2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ​ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ
എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ്
കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ,
കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087) എ​ന്നി​വ​രു​മാ​യി
ബ​ന്ധ​പ്പെ​ടു​ക.

95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.