• Logo

Allied Publications

Middle East & Gulf
മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ കീ​ഴി​ലു​ള്ള മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്ത്ര​ണ്ടാ​മ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കു​വൈ​റ്റ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റം, കു​വൈ​റ്റ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡെ​ന്‍റൽ അ​ല​യ​ൻ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ലീ​ബ് ഇ​ന്‍റർ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ൺ​കോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്, ഇ.​എ​ൻ.​ടി., പീ​ഡി​യാ​ട്രി​ക്, കാ​ർ​ഡി​യോ​ള​ജി, യൂ​റോ​ള​ജി, ഡെ​ന്‍റൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​ന്മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. കൂ​ടാ​തെ കാ​ഴ്ച, കേ​ൾ​വി പ​രി​ശോ​ധ​ന​ക​ളും , ബ്ല​ഡ് ഷു​ഗ​ർ, ബ്ല​ഡ് പ്ര​ഷ​ർ, ഇസിജി ​ടെ​സ്റ്റു​ക​ളും ന​ട​ന്നു.

ഐഡിഎ​ഫ്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സ​മീ​ർ ഹു​മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. മ​ദ്യ​വ​ർ​ജ്ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കാ​മ്പ് കോ​ർ​ഡി​നേ​റ്റ​ർ എ​ബി ശാ​മു​വേ​ൽ സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി റോ​യ് എ​ൻ. കോ​ശി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഐഡിഎ​ഫ് ക​മ്മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി ഡോ. ​സ​യ്ദ് മ​ഹ​മൂ​ദ് റ​ഹ്മാ​ൻ, ഡോ. ​ര​ഘു​ന​ന്ദ​ന​ൻ, ഐ​ഡാ​ക്ക് ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​പ്ര​ശാ​ന്തി, സെ​ൻ​റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ.​ഫാ. ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 500ല​ധി​കം ആ​ളു​ക​ൾ ക്യാ​മ്പി​ന്റെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ